മനുഷ്യക്കടത്ത് വൈദികന്‍ കീഴടങ്ങി

അമേരിക്കയിലേക്ക് അനധികൃതമായി ആളുകളെ കടത്താന്‍ ശ്രമിച്ചുവെന്നാണ് വൈദികനെതിരായ കേസ്. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് കേസ് അന്വേഷിക്കുന്നതിനിടെയാണ് വൈദികന്റെ പങ്ക് പുറത്തുവന്നത്. ഇതേതുടര്‍ന്ന് ഇദ്ദേഹം ഒളിവില്‍ പോയിരുന്നു.
കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫാ. ജെയ്‌സണ്‍ കൊള്ളന്നുരിനെ രണ്ട് പദവികളില്‍ നിന്നും സഭ നീക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ കെ.സി.ബി.സി. മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് രൂപതയില്‍പെട്ട വൈദികനാണ് ഫാദര്‍ ജെയ്‌സണ്‍.
ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവില്‍ 42 പേരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചതാണ് കേസ്. 38 പേരില്‍ നിന്നായി 1.55 ലക്ഷം വീതം വാങ്ങിയായിരുന്നു കടത്തിന് ശ്രമിച്ചത്.












Click it and Unblock the Notifications