എച്ചില്‍ ഉരുളലിനെതിരെ പ്രതിഷേധം:ബേബിക്കെതിരെ കേസ്
ബാംഗ്ലൂര്‍: ദുരാചാരത്തിനെതിരായ സമരം സംഘടിപ്പിച്ചതിന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയ്‌ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. ബേബിയുടെ പ്രസംഗം പ്രകോപനം സൃഷ്ടിച്ചെന്നാരോപിച്ചാണ് ഉഡുപ്പി പൊലീസ് കേസെടുത്തത്.
ദക്ഷിണ കന്നഡയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മദെ സ്‌നാന എന്ന ആചാരത്തിനെതിരെ സിപിഐ എം നടത്തിയ സമരത്തില്‍ പങ്കെടുത്തതിനാണ് കേസെടുത്തിട്ടുള്ളത്. ബ്രാഹ്മണരുടെ ഉച്ഛിഷ്ടത്തില്‍ ദളിതര്‍ കിടന്നുരുളുന്ന ആചാരമാണ് മദെ സ്‌നാന.

ഈ ആചാരത്തിനെതിരെ സിപിഎം അടുത്തിടെ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഇത് ഉദ്ഘാടനം ചെയതതിനാണ് ബേബിക്കെതിരെ മത സ്പര്‍ദ്ധ വളര്‍ത്തും വിധം പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
എന്നാല്‍ തനിക്കെതിരെ കേസെടുത്തത് കര്‍ണ്ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ ഗൂഢനീക്കമെന്ന് എം എ ബേബി പറഞ്ഞു. മദനിയുടെ ജാമ്യനിഷേധത്തിനും മാധ്യമപ്രവര്‍ത്തക ഷാഹിനയ്‌ക്കെതിരെയുള്ള കേസിനും പിന്നാലെ കര്‍ണാടക സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ തീരുമാനങ്ങളുടെ പിന്തുടര്‍ച്ചയാണ് ഈ കേസ്. താനിതിനെ ഒരു ബഹുമതിയായി കാണുന്നുവെന്നും ബേബി പറഞ്ഞു.












Click it and Unblock the Notifications