ആര്‍എസ്എസ് തീവ്രവാദക്യാമ്പുകള്‍ നടത്തുന്നു

സംഝോത എക്‌സ്പ്രസ്, മക്കാ മസ്ജിദ്, മലേഗാവ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും സ്‌ഫോടനങ്ങള്‍ നടത്തിയ ശേഷം അവ ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളും ഷിന്‍ഡെയെ പിന്തുണച്ച് രംഗത്തെത്തി. പരസ്യമായ രഹസ്യമാണിത്തെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. രാജീവ് ശുക്ലയും ഷിന്‍ഡെയുടെ പ്രസ്താവനയെ ന്യായീകരിച്ചു.
എന്നാല്‍, ഷിന്‍ഡെയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാനേ ഇതുപകരിക്കുകയുള്ളുവെന്നും ബി.ജെ.പി പ്രതികരിച്ചു.
ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന പാകിസ്താനെതിരെ ഒന്നും പറയാതെ ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി കുറ്റപ്പെടുത്തി. ഷിന്‍ഡെയുടെ പ്രസ്താവനയ്ക്ക് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഖേദം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്നും വാര്‍ത്താമാധ്യമങ്ങള്‍ മുമ്പ് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും ഷിന്‍ഡെ വ്യക്തമാക്കി.












Click it and Unblock the Notifications