പത്തനാപുരത്ത് പടക്കശാലയ്ക്ക് തീപിടിച്ച് 3 മരണം

എന്നിവരാണ് മരിച്ചത്.
രാവിലെ ഒമ്പതരയോടെ പടക്ക നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മാലൂരിനടുത്ത് മലങ്കാവിലെ കമ്പം കരാറുകാരനായ മാലൂര്‍ പ്രസന്നന്റെ ഉടമസ്ഥതയിലാണ് അപകടമുണ്ടായ പടക്കശാല. ആളൊഴിഞ്ഞ സ്ഥലത്ത് ഒരു റബ്ബര്‍ത്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന പടക്കശാലയില്‍ അപകട സമയത്ത് എത്രപേര്‍ ജോലിയിലുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പടക്കശാലയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മനുഷ്യശരീരങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്.
അപകടത്തില്‍പെട്ടവരെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കിലോമീറ്ററുകള്‍ക്ക് അകലെവരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സ്‌ഫോടന ശബ്ദം കേട്ട് എത്തിയ സമീപവാസികളാണ് അപകടവിവരം ആദ്യം അറിഞ്ഞത്. തീ ആളിക്കത്തുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് തീ അണച്ചത്.
പത്തനാപുരത്തുള്ള ക്ഷേത്രങ്ങളിലേക്ക് പടക്കങ്ങള്‍ എത്തിക്കുന്നത് ഇവിടെനിന്നായിരുന്നു. പടക്കശാലയ്ക്ക് സമീപം വീടുകള്‍ ഇല്ല. ഒഴിഞ്ഞ പറമ്പിലാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നതെന്നും വര്‍ഷങ്ങളായി സ്ഥലത്ത് സ്ഥിതി ചെയ്യുന്നതാണിതെന്നും സമീപവാസികള്‍ പറയുന്നു.












Click it and Unblock the Notifications