കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടം 900 കോടി; കെഎസ്ആര്‍ടിസി നിരക്ക് കൂട്ടില്ല

  • By Ajith Babu
Google Oneindia Malayalam News

Aryadan Muhammed
തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിലവില്‍ 900 കോടി രൂപയുടെ നഷ്ടമുണ്‌ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഈ നിലയില്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയെ എണ്ണകമ്പനികള്‍ വന്‍കിട ഉപഭോക്താക്കളുടെ ഗണത്തില്‍പെടുത്തിയതോടെ ഇനി അധികവിലയായിരിക്കും ഡീസലിന് നല്‍കേണ്ടിവരിക. ലിറ്ററിന് 11.43 രൂപയാണ് അധികമായി നല്‍കേണ്ടിവരിക. ഈ നിലയില്‍ ഒരു മിനിറ്റ് പോലും മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു. അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ ഗതാഗതസംവിധാനം നാമാവശേഷമാകുമെന്നും ആര്യാടന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി വന്‍തോതില്‍ സര്‍വീസ് വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. താങ്ങാനാകാത്ത ബാധ്യത ഒഴിവാക്കാനായി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ യാത്രാസൗകര്യം കുറഞ്ഞ ഗ്രാമീണ മേഖലയെയായിരിക്കും കൂടുതല്‍ ബാധിക്കുക.

കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന് ലിറ്ററിന് 11.53 രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വര്‍ധിപ്പിച്ചത്. ഇതിലൂടെ പ്രതിമാസം 14 കോടി രൂപയുടെ അധിക ബാധ്യത കോര്‍പറേഷനുണ്ടാകും. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ തന്നെ ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിയുടെ നിലനില്‍പിനെ തന്നെ ബാധിയ്ക്കുന്നതാണ് പുതിയ പ്രതിസന്ധി.

English summary
ransport Minister Aryadan Muhammed said the bus fare will not be hiked even after the KSRTC is in deep crisis following the increase in diesel price.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X