കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമേള ഞായറാഴ്ച സമാപിക്കും

Google Oneindia Malayalam News

മലപ്പുറം: സാമൂതിരിയുടെയും ശക്തന്റെയും ചെറുബാല്യക്കാര്‍ ചാവര്‍ കണക്കെ പൊരുതിക്കയറുന്നത് മാമാങ്കത്തിന്റെ ചൂടും ചൂരുമറിഞ്ഞവര്‍ കണ്ടുരസിക്കുകയാണ്. മലപ്പുറത്ത് അമ്പത്തിമൂന്നാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്‍ഷിപ്പിനുള്ള പോരാട്ടം അക്ഷരാര്‍ത്ഥത്തില്‍ മാമാങ്കം തന്നെയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനത്തിലേക്ക് കോഴിക്കോടും തൃശൂരും ഇഞ്ചോടിഞ്ച് പോരുതിക്കയറുകയാണ് . ചാമ്പ്യന്‍ഷിപ്പിനുള്ള സുവര്‍ണക്കപ്പിനുള്ള പോരാട്ടത്തില്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ്.

കലോത്സവത്തിന്റെ തുടക്കം മുതല്‍ പോയിന്റ് പട്ടികയില്‍ മുന്നിട്ട് നിന്ന കോഴിക്കോടിനെ ശനിയാഴ്ച ഉച്ചയ്ക്ക് തൃശൂര്‍ അല്‍പനേരത്തേയ്ക്ക് പിന്തള്ളിയത് വന്‍ വാര്‍ത്തയായിരുന്നു. ചങ്കിടിപ്പോടെയാണ് സ്വര്‍ണക്കപ്പ് കുത്തകയാക്കി വച്ചിരിക്കുന്ന കോഴിക്കോട് ഈ വാര്‍ത്ത കേട്ടത്. ദിവസങ്ങളായി കോഴിക്കോടിനെ വിടാതെ പിന്തുടര്‍ന്ന് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു തൃശൂര്‍. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിക്കോട് തിരിച്ചടിച്ചു. പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. എങ്കിലും തൃശൂര്‍ പിന്‍മാറാന്‍ തയ്യാറല്ല.

Kerala School Festival

ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ശനിയാഴ്ച മാപ്പിള കലകളും കൂടിയാട്ടമുള്‍പ്പെടെയുള്ള ക്ഷേത്രകലകളും അരങ്ങിലെത്തി. തൃശൂരിനും മലപ്പുറത്തിനും ഇന്നലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. 232 ഇനങ്ങളില്‍ 228 ഇനങ്ങളും ശനിയാഴ്ചയോടെ പൂര്‍ത്തിയാകും. ഞായറാഴ്ച ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രിയും ഹയര്‍സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ടുമാണ് നടക്കുക. രാവിലെ ഒമ്പത് മണിയോടെ ഈ മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം നാലുമണിയോടെ കലാമേളയ്ക്ക് അവസാനം കുറിച്ച് സമാപന സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യാതിഥിയാകുന്ന സമാപനസമ്മേളനത്തില്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും.

കലോത്സവ സമാപനത്തിന്റെ തലേന്ന് വൈകുന്നേരവും സ്‌കോര്‍ ബോര്‍ഡില്‍ പോയിന്റുകള്‍ മാറിമറിയുകയാണ്. എന്തും സംഭവിക്കാമെന്ന നിലയിലാണ് പോയന്റ്്‌നില കലോത്സവ സമാപനത്തിലേക്ക് എത്തുന്നത്. ഒന്നാം സ്ഥാനത്തുള്ള കോഴിക്കോടും കോഴിക്കോടിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയ തൃശൂരും തമ്മില്‍ നാല് പോയന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള പാലക്കാട് കിരീടപ്പോരാട്ടത്തില്‍ നിന്ന് പിന്നോക്കം പോയിരിക്കുകയാണ്. മലപ്പുറം പിന്തള്ളിയ പാലക്കാട് നാലാം സ്ഥാനത്താണിപ്പോള്‍.

ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കോഴിക്കോടിന് 808 പോയിന്റുകളും തൃശൂരിന് 804 പോയിന്റുകളുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 782 പോയന്റുകളും നാലാം സ്ഥാനത്തുള്ള പാലക്കാടിന് 780 പോയന്റുകളുമാണുള്ളത്. കലോത്സവത്തിന്റെ നടത്തിപ്പിലും ക്രമീകരണത്തിലും രൊതുജനപങ്കാളിത്തത്തിലും ഇന്നോളം നടന്ന കലോത്സവങ്ങളെയെല്ലാം കടത്തിവെട്ടിയാണ് മലപ്പുറത്ത് നടന്ന അമ്പത്തിമൂന്നാമത് കലോത്സവത്തിന് തിരശീല വീഴുന്നത്. അപ്പീലുകളും റിക്കോര്‍ഡിട്ട മേളയാണിത്. 766 അപ്പീലുകളാണ് കലാമേളയില്‍ ഇതുവരെയെത്തിയത്.

English summary
Thrissur continued to breathe heavily down Kozhikode’s neck at the State School Art Festival. With just a day left for the competition to end, the reigning champion is just four points ahead of Thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X