Get Updates
Get notified of breaking news, exclusive insights, and must-see stories!

തലവെട്ടുന്ന ദൃശ്യം നെറ്റില്‍; യുവാവിന് തടവുശിക്ഷ

Craig Slee
ലണ്ടന്‍: തലവെട്ടുന്ന ദൃശ്യം ഫെയ്‌സ്ബുക്കില്‍ നല്‍കിയ കേസില്‍ യുവാവിനെ അഞ്ചു വര്‍ഷം തടവിനു ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു.

ക്രേഗ് അലന്‍ സ്ലീയെന്ന 42കാരനെയാണ് കോടതി ശിക്ഷിച്ചത്. വിഡിയൊയ്‌ക്കൊപ്പം അല്‍ക്വയ്ദ, ഇസ് ലാമിക് മഗ് രിബ്, എക്യൂഐഎം തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ഓണ്‍ലൈന്‍ ലിങ്കുകളും ക്രേഗ് അപ് ലോഡ് ചെയ്തിരുന്നു. ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്തതിലൂടെ ക്രേഗ് തീവ്രവാദം പ്രചരിപ്പിയ്ക്കുകയായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.

ജിഹാദുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് 2011 ജൂണിലാണ് ക്രേഗ് അറസ്റ്റിലായത്. എഫ്ബി മുജാഹിദ്ദീന്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് ഇയാള്‍ തുടങ്ങിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ഒരുപാട് ഭീകരദൃശ്യങ്ങളും പിടിച്ചെടുത്തിരുന്നു.

തീവ്രവാദ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കു ശിക്ഷ വിധിച്ചത്. അതേസമയം ഇയാള്‍ക്കു താലിബാന്‍, അല്‍ക്വയദ് പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നു തെളിക്കാന്‍ പൊലീസിനു സാധിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+