കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ഡോട്‌കോമിന്റെ മെഗാ ഹിറ്റാകും

Google Oneindia Malayalam News

ഓണ്‍ലൈന്‍ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ഫയല്‍ ഷെയറിങ് പ്ലാറ്റ് ഫോമുകളിലൊന്നായിരുന്നു megaupload.com. പകര്‍പ്പവകാശമായി ബന്ധപ്പെട്ട് നിയമകുരുക്കിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ വെബ്‌സൈറ്റ് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സജീവമാക്കാനുള്ള ശ്രമത്തിലാണ് ഉടമ കിം ഡോട്‌കോം.

mega.co.nz എന്ന പേരില്‍ പുതിയ വെബ്‌സൈറ്റുമായി കിം തിരിച്ചെത്തിയിരിക്കുകയാണ്. ദ നെക്‌സ്റ്റ് വെബ് നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് 24 മണിക്കൂര്‍ കൊണ്ട് പത്തുലക്ഷം പേരാണ് പുതിയ പ്ലാറ്റ് ഫോമില്‍ എക്കൗണ്ട് തുറന്നിരിക്കുന്നത്.

Mega

50 ജിബി ക്ലൗഡ് സ്‌പേസാണ് മെഗാ ഓഫര്‍ ചെയ്യുന്നത്. ഡ്രോപ് ബോക്‌സ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയേക്കാള്‍ എത്രയോ കൂടുതലാണിത്. ഫയലുകള്‍ അപ്‌ലോഡ് ചെയ്യേണ്ട ആവശ്യം പോലും. വെറുതെ വലിച്ചിട്ടാല്‍ മാത്രം.

ന്യൂസിലാന്‍ഡിലെ പകര്‍പ്പവകാശ നിയമങ്ങളും ഉപഭോക്താക്കളും സ്വകാര്യതയും ഉറപ്പുവരുത്തുന്ന രീതിയിലാണ് പുതിയ വെബ്‌സൈറ്റ് ഉണ്ടാക്കിയിട്ടുള്ളത്. എന്തായാലും ഡോട്ട്‌കോമിന്റെ പുതിയ നീക്കം അമേരിക്കയിലെ കേസിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. പകര്‍പ്പവകാശനിയമം ലംഘിച്ചുകൊണ്ട് നിരവധി ഫയലുകള്‍ മെഗാഅപ്‌ലോഡിലൂടെ ഷെയര്‍ ചെയ്യപ്പെട്ടതാണ് ഈ ജര്‍മന്‍ കാരനെതിരേ കേസെടുക്കാന്‍ കാരണം. ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്കെതിരേയുള്ള കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ 20 വര്‍ഷം അഴിയെണ്ണേണ്ടി വരും.

English summary
Indicted Megaupload founder Kim Dotcom launched a new file-sharing website on Sunday called Mega, which has generated such a huge craze that it has already crossed 1 million users in 24 hours, according to this TheNextWeb report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X