കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഏകീകൃത ഹെല്‍പ്പ് ലൈന്‍ വരുന്നു

  • By Leena Thomas
Google Oneindia Malayalam News

Phone
ദില്ലി: ഇന്ത്യയില്‍ ഏകീകൃത ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സംവിധാനം വരുന്നു. അടിയന്തിര ഘട്ടങ്ങളില്‍ എത്രയും പെട്ടെന്ന് സഹായം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. എളുപ്പത്തില്‍ ഓര്‍ത്തിരിക്കാവുന്നതും ഡയല്‍ ചെയ്യാവുന്നതുമായ മൂന്നക്ക സംഖ്യയായിരിക്കും ഈ നമ്പര്‍. ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കീഴിലാണ് ഈ സംവിധാനം നടപ്പിലാക്കുക. പൊലീസ്, എയര്‍ഫോഴ്‌സ് , ആംബുലന്‍സ് എന്നിവയെല്ലാം ഈ ഒരൊറ്റ നമ്പറിന് കീഴിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ട്രായ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സേവനസ്വീകര്‍ത്താവ് എവിടെ നിന്നാണോ വിളിക്കുന്നത് അത് കമ്പ്യൂട്ടറില്‍ രജിസ്റ്റര്‍ ചെയ്യുകയും ഭൂമിശാസ്ത്രപരമായി സ്ഥലം മനസ്സിലാക്കി ജിപിഎസ് സിസ്റ്റം വഴി പെട്ടെന്ന് തന്നെ സംഭവസ്ഥലത്ത് എത്തി ചേരാനുള്ള മാര്‍ഗ്ഗം കൂടി നല്‍കാന്‍ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എല്ലാവിധ ജിഎസ്എം, സിഡിഎ എ മൊബൈലുകളും ലാന്‍ഡ് ലൈനുകളും അത്യാഹിത നമ്പര്‍ ഡയല്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇങ്ങനൊരു ആശയം മുന്നോട്ടു വെച്ചത്. പൊലീസ് എമര്‍ജന്‍സി നമ്പര്‍ ഒഴിച്ചാല്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും എല്ലാ എമര്‍ജന്‍സി നമ്പറുകളും വ്യത്യസ്തമാണ്. ഇതൊഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പൊലീസ് എമര്‍ജന്‍സി നമ്പരായ 100പോലും ചില സ്ഥലങ്ങളില്‍ പ്രവര്‍ത്തന രഹിതമാണ്. ഇതുമൂലമാണ് ഇത്തരത്തിലുള്ളൊരു തീരുമാനം ആഭ്യന്തരമന്ത്രാലയം കൈകൊണ്ടത്. ഇന്ത്യയില്‍ 100 പൊലിസ് എമര്‍ജന്‍സി നമ്പറും മെഡിക്കല്‍ എമര്‍ജന്‍സി നമ്പര്‍ ചില സംസ്ഥാനങ്ങളില്‍ 102ഉം ചില സംസ്ഥാനങ്ങളില്‍ 108 ഉം ആണ്.

ആഗസ്‌റ്റോടുകൂടി ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് അധികൃതര്‍ പറയുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോടും മൊബൈല്‍ കമ്പനികളോടും അഭിപ്രായം ആരാഞ്ഞ് എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് ടെലികോം ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചു.

English summary
Finally, India seems to have woken up to the urgency of having a single emergency response number on the lines of America’s 911. This number may be called for any emergency — police, fire or ambulance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X