കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കൂട്ടമാനഭംഗം, വിചാരണ തിങ്കളാഴ്ച മുതല്‍

Google Oneindia Malayalam News

ദില്ലി: ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടി ക്രൂരമാനഭംഗത്തിനിരയായ കേസിന്റെ വിചാരണ നടപടികള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങും. ജസ്റ്റീസ് യോഗേഷ് ഖന്ന അധ്യക്ഷനായ അതിവേഗ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ജനുവരി മൂന്നാം തിയ്യതി സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ കൊലപാതകം, മാനഭംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അഞ്ചു പ്രതികള്‍ക്കെതിരേ ആരോപിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ കാര്യം ജുവൈനല്‍ ബോര്‍ഡ് പരിഗണിക്കും.

Gang Rape

രാം സിങ്, മുകേഷ് പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവര്‍ക്കെതിരേയുള്ള വിചാരണ നടപടികളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. അടച്ചിട്ട മുറിയില്‍ രഹസ്യ വിചാരണയാണ് നടത്തുക. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കരുതെന്ന കോടതി വിലക്കുണ്ട്.

ഡിസംബര്‍ 16ന് രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി രണ്ടാഴ്ചയോളം നീണ്ട ചികിത്സയ്ക്കുശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. ശക്തമായ സുരക്ഷാക്രമീകരണമാണ് പ്രതികള്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ളത്. പ്രതികള്‍ക്കെതിരേ ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
The hearing of the December 16, 2012 gang-rape-cum-murder case of a 23-year-old medical student will be held in a fast track court from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X