ട്രെയിന്‍ യാത്രാനിരക്ക്, വര്‍ധന അര്‍ധരാത്രിമുതല്‍

എക്‌സ്പ്രസ്, മെയില്‍ ട്രെയിനിന് ഇപ്പോഴുള്ള 16 രൂപയ്ക്കുപകരം 27 രൂപയായിരിക്കും മിനിമം ചാര്‍ജ്. എസി യാത്രക്കാര്‍ക്കുള്ള നിരക്കിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായിട്ടുള്ളത്.
20 കിലോമീറ്റര്‍ വരെയുള്ള സീസണ്‍ ടിക്കറ്റ് ചാര്‍ജ് 100 രൂപയില്‍ നിന്ന് 85 രൂപയാക്കിയെങ്കിലും ബാക്കിയുള്ള സ്ലാബുകളിലെല്ലാം കാര്യമായ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. മൂന്നു മാസത്തേക്ക് സീസണ്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ലഭിച്ചിരുന്ന കിഴിവിന്റെ കാര്യത്തിലും കാര്യമായ വ്യത്യാസമുണ്ടായിട്ടുണ്ട്.
എന്തായാലും ഇനി റെയില്‍വേ സ്റ്റേഷനില്‍ പോകുമ്പോള്‍ അഞ്ചു രൂപയുടെ ചില്ലറയുള്ളത് നല്ലതാണ്. അഞ്ചിന്റെ ഗുണിതങ്ങളായാണ് ചാര്‍ജ് നിജപ്പെടുത്തിയിരിക്കുന്നത്. 11 രൂപയാണെങ്കില്‍ 10 രൂപയും 13 രൂപയാണെങ്കില്‍ 15 രൂപയും നല്‍കേണ്ടി വരും.
ഫലത്തില്‍ 25 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ബജറ്റില്‍ ചാര്‍ജ്ജ് വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications