പീഡനം: നാലുപേര്‍ പിടിയില്‍

നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്വകാര്യ കോളേജില്‍ ബി എ സോഷ്യോളജി വിദ്യാര്‍ഥിയായ മിഥുനിന് മുന്‍പരിചയമുണ്ട്. വ്യാഴാഴ്ച മൂന്നരയോടെ സ്‌കൂള്‍ വിട്ടപ്പോള്‍ മിഥുന്‍ പെണ്‍കുട്ടിയെയും കാത്ത് പുറത്തു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ പെണ്‍കുട്ടിയേയും കൂട്ടി മിഥുന്‍ ബേപ്പൂര്‍ ഭാഗത്തേക്കു പോയി. മൂന്നുമണിക്കൂറോളം ബേപ്പൂര്‍ ബീച്ചിലും മറ്റിടങ്ങളിലും മിഥുനിന്റെ കൂടെ ചെലവഴിച്ച പെണ്‍കുട്ടിയെ വൈകുന്നേരം ആറുമണിയോടെ ബേപ്പൂര്‍ ബസ്‌സ്‌റ്റോപ്പില്‍ ഇറക്കിവിട്ടു. പിന്നീട് മിഥുന്‍ ബൈക്കില്‍ പോവുകയും ചെയ്തു.
പെണ്‍കുട്ടി ബേപ്പൂരില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് അതുവഴി ബൈക്കില്‍ വന്ന നൈസാം പെണ്‍കുട്ടിയെ കാണുന്നത്. ടാക്‌സി ഡ്രൈവറായ നൈസാം പെണ്‍കുട്ടിയുടെ ബന്ധുവിന്റെ കല്യാണത്തിനു എത്തിയിരുന്നു. ഇവിടെവച്ച് ഇരുവരും പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. മുന്‍പരിചയമുള്ള ആളായതിനാല്‍ നൈസാമിന്റെ ബൈക്കില്‍ പെണ്‍കുട്ടി കയറി.
പെണ്‍കുട്ടിയുമായി എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപത്തെത്തിയ നൈസാം സുഹൃത്തായ അലി അക്ബറിനെ വിളിച്ചുവരുത്തി. പിന്നീട് ഇരുവരുടേയും സുഹൃത്തായ യൂസഫിനെ ഫോണില്‍ വിളിച്ചു. ഏഴുമണിയോടെ യൂസഫ്, ജോലി ചെയ്യുന്ന സ്ഥലത്തെ ഉടമയുടെ ഇന്നോവ കാറുമായി എരഞ്ഞിപ്പാലത്തെത്തി. അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി കാറില്‍ കയറാന്‍ വിസമ്മതിച്ചു. എന്നാല്‍ മൂവരും ചേര്‍ന്നു ബലമായി കാറില്‍ കയറ്റി. എരഞ്ഞിപ്പാലത്തു നിന്നും പെണ്‍കുട്ടിയെ കയറ്റിപ്പോയ വാഹനം ബൈപ്പാസ് വഴി രാമനാട്ടുകരയിലെത്തി. ഇതിനിടെ കാറിനകത്തുവച്ച് പെണ്‍കുട്ടിയെ നൈസാം ബലാത്സംഗം ചെയ്തുവെന്നാണു പരാതി. തുടര്‍ന്നു മറ്റു രണ്ടുപേരും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്.
പീഡനത്തിന് ശേഷം രാത്രി ഒന്‍പതോടെ കാറില്‍ പെണ്‍കുട്ടിയെ വീട്ടിനടുത്തുള്ള വഴിയില്‍ ഇറക്കി. സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കാറില്‍ ഇറക്കുന്നത് കണ്ട പരിസരവാസികള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇവര്‍ കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് സംഭവത്തില്‍ നടക്കാവ് പോലീസില്‍ പരാതി ലഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അതേസമയം ഒരു പ്രതികൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണറിയുന്നത്. തട്ടിക്കൊണ്ടുപോയതിനും ബലാത്സംഗത്തിനുമാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപരിശോധനക്കു വിധേയമാക്കി. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (നാല്)യില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമീഷണര്‍ പ്രിന്‍സ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം സി ഐ പ്രകാശന്‍ പടന്നയില്‍, എസ് ഐ സി ജി ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications