Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ കലോത്സവം: വീണ്ടും കോഴിക്കോട്

മലപ്പുറം: ഏഴ് ദിനരാത്രങ്ങളുടെ ആവേശപ്പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് ഏഴാം കിരീടം നിലനിര്‍ത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി ഏഴാംതവണയാണ് കോഴിക്കോട് ജില്ല ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുന്നത്. 912 പോയിന്റ് നേടിയാണ് കോഴിക്കോട് വിജയകിരീടം ചൂടിയത്. അവസാനനിമിഷം വരെ തൃശൂരുമായുള്ള കടുത്ത പോരാട്ടത്തില്‍ മുന്നിട്ട നിന്ന കോഴിക്കോട് അവസാനം വ്യക്തമായ മേല്‍ക്കൈ നേടിയാണ് ചാമ്പ്യന്‍ഷിപ്പിനുള്ള സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്.

രണ്ടാം സ്ഥാനത്തെത്തിയ തൃശൂരിന് 900 പോയിന്റുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തിയ മലപ്പുറത്തിന് 881 പോയിന്റുകളാണുള്ളത്. 870 പോയിന്റുകളുള്ള പാലക്കാടാണ് നാലാംസ്ഥാനത്ത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 414 പോയിന്റുകള്‍ വീതം നേടി കോഴിക്കോടും തൃശൂരും ഒപ്പത്തിനൊപ്പം നിന്നും. എന്നാല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 498 പോയിന്റും തൃശൂരിന് 486 പോയിന്റുമാണുള്ളത്.

School Festival

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് പ്രധാന വേദിയായ മലപ്പുറം എം എസ് പി ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുളള സമ്മാനങ്ങള്‍ മന്ത്രിമാരായ എം കെ മുനിര്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷത്തെ കലോത്സവത്തിന്റെ പതാക ഡി പി ഐ എ ഷാജഹാന്‍ പാലക്കാട് ഡി ഡി ഈ എ ഗീത, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ എന്നിവര്‍ക്ക്് കൈമാറി. വന്‍ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ മലപ്പുറം കലോത്സവത്തില്‍ 232 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+