കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടി

  • By Leena Thomas
Google Oneindia Malayalam News

Gold
ദില്ലി: അനിയന്ത്രിതമായ ഇറക്കുമതി കുറയ്ക്കുന്നതിനായി സ്വര്‍ണത്തിന്റെയും പ്ലാനിറ്റത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ രണ്ട് ശതമാനം കൂട്ടി. നാലു ശതമാനമായിരുന്ന തീരുവ ആറു ശതമാനമാക്കിയ തീരുമാനം പ്രാബല്യത്തില്‍വന്നു.

ഇറക്കുമതി തീരുവ കൂട്ടുന്നതോടെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും വില കുത്തനെ ഉയരും. സ്വര്‍ണം ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഉടന്‍ കൂടും. നിലവില്‍ സംസ്ഥാനത്തു പവന് 22800 രൂപയാണു വില. സ്വര്‍ണക്കട്ടികള്‍, സ്വണ്‍ അയിര്, ശുദ്ധീകരിച്ച സ്വര്‍ണം എന്നിവയുടെ കസ്റ്റംസ് എക്‌െസെസ് തീരുവകളിലും ഉടന്‍ മാറ്റം വരുത്തുമെന്നു കേന്ദ്രധനകാര്യ സെക്രട്ടറി അരവിന്ദ് മായരാം അറിയിച്ചു.

തീരുവ കൂട്ടിയതോടെ പത്തു ഗ്രാം പരിശുദ്ധ സ്വര്‍ണത്തിന് 315 രൂപ കൂടി 31,250 രൂപയിലെത്തി. ഗ്രാമിന് 31.15 രൂപയാണ് ഉയര്‍ന്നത്. പവന് 480 രൂപ വരെ വര്‍ദ്ധിച്ചേക്കാമെന്ന് വ്യാപാരികള്‍ പറയുന്നു.

ആഭരണമെന്നതിനപ്പുറം നിക്ഷേപമെന്ന നിലയ്ക്കും സ്വര്‍ണത്തിന് മുമ്പെങ്ങുമില്ലാത്ത വിധം പ്രാധാന്യം കൈവന്നതോടെ രാജ്യത്ത് സ്വര്‍ണഇറക്കുമതി വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നു. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വലിയ അന്തരം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. തീരുവ കൂട്ടിസ്വര്‍ണ ഇറക്കുമതി നിയന്ത്രിച്ചു സര്‍ക്കാരിന്റെ കറന്റ് അക്കൗണ്ട് കമ്മി കുറച്ചു കൊണ്ടു വരികയാണ് ലക്ഷ്യം. ഇതോടെ സ്വര്‍ണത്തില്‍നിന്നു മാറ്റി നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിക്കാമെന്നും കണക്കുക്കൂട്ടലുണ്ട്.

ബജറ്റിനു മുമ്പായി രണ്ടു ശതമാനം ഇറക്കുമതി തീരുവ കൂടി ഉയര്‍ത്തുന്നതോടെ ഇറക്കുമതിയില്‍ വീണ്ടും ഇടിവുണ്ടാകുകയും വില വര്‍ധിച്ച് ആവശ്യക്കാര്‍ കുറയുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതോടെ ഭൂരിഭാഗം നിക്ഷേപകരും ഓഹരി വിപണിയിലേക്കും ഗോള്‍ഡ് ഇടിഎഫുകളിലേക്കു നീങ്ങുമെന്നും സ്വര്‍ണത്തിന്റെ കള്ളക്കടത്ത് കുറയുമെന്നുമാണു സര്‍ക്കാര്‍ കരുതുന്നു.

ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന് വില കൂടുന്നത് വ്യാപാരികള്‍ക്ക് ഗുണം ചെയ്യുമെങ്കിലും കൈപൊള്ളുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെയായിരിക്കും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് (31.1ഗ്രാം) 1686 ഡോളറാണ് വില. തീരവു കൂട്ടിയതു പ്രശ്‌നമാക്കാതെ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതിക്കാര്‍ ഇറക്കുമതി തുടര്‍ന്നാല്‍ ആഭ്യന്തരവിപണിയില്‍ ആഴ്ചകള്‍ക്കുള്ളില്‍ സ്വര്‍ണം പവന് 25000 കടക്കും.

മ്യുച്വല്‍ ഫണ്ടുകളുടെ മാതൃകയില്‍ ഓഹരി വിപണികള്‍ വഴി വ്യാപാരം ചെയ്യുന്ന ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു(ഗോള്‍ഡ് ഇടിഎഫ്)കളെ സ്വര്‍ണ നിക്ഷേപ പദ്ധതിയുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മ്യൂചല്‍ഫണ്ട് കമ്പനികള്‍ക്കു ഭൗതിക രൂപത്തിലുള്ള സ്വര്‍ണം ബാങ്കുകളുടെ സ്വര്‍ണ അനുബന്ധ പദ്ധതികളില്‍ നിക്ഷേപിക്കാം.

സ്വര്‍ണ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കാവുന്ന സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ അളവില്‍ കുറവു വരുത്തും. കുറഞ്ഞ നിക്ഷേപകാലാവധി ആറുമാസമാക്കാനും ആലോചനയുണ്ട്.

English summary
The government has hiked import duty on gold and platinum by 50%. The move, which is bound to push up prices of gold and platinum jewellery further, is aimed at curbing gold imports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X