തൃശൂര്‍: 2007ല്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയ റെക്‌സ് വര്‍ഗീസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊരട്ടിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി മാമ്പ്ര പറവൂക്കാരന്‍ പി.എ. വര്‍ഗീസിന്റെ മകനാണ്.
ജയ്പൂരില്‍ 2001ല്‍ ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യ മല്‍സരത്തിലും ചാംപ്യന്‍ ഓഫ് ചാംപ്യനായിരുന്നു. മിസ്റ്റര്‍ കേരള, മസില്‍മാന്‍ ഓഫ് കേരള, മിസ്റ്റര്‍ കേരള ഒളിംപിയ പട്ടങ്ങളും പേരിലാക്കിയിട്ടുണ്ട്. പതിനാറാം വയസില്‍ 'സബ്ജൂനിയര്‍ മിസ്റ്റര്‍ തൃശൂര്‍ ആയാണ് അരങ്ങേറ്റം കുറിച്ചത്.
Former Mr India Rex Varghese (35) commited suicide and the body was found in his home at Koratty on Tuesday morning. Rex was crowned Mr India in 2007 and was a Railway employee.