കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുകിടക്കാരുടെ കട പൂട്ടില്ലെന്ന് ഉറപ്പാക്കണം

  • By Ajith Babu
Google Oneindia Malayalam News

Supreme Bank
ദില്ലി: ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം(എഫ്ഡിഐ) അനുവദിച്ചത് ചെറുകിട വ്യാപാരികളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ചെറുകിട മേഖലയില്‍ വിദേശനിക്ഷേപം കൊണ്ട് എന്തെങ്കിലും മെച്ചമുണ്ടോ എന്നും നിക്ഷേപം ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ അതോ വെറുമൊരു രാഷ്ട്രീയ തന്ത്രമാണോ ഇതെന്നും കോടതി ചോദിച്ചു.

വിദേശ നിക്ഷേപത്തിനെതിരെയുള്ള പൊതു താത്പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്തെ ചെറുകിട കച്ചവടക്കാരുടെ ആശങ്ക ഇല്ലാതാക്കണം. മത്സരത്തിന്റെ ഭാഗമായി വന്‍കിടക്കാര്‍ വില കുറച്ചാല്‍ ചെറുകിടക്കാര്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. വന്‍കിട കമ്പനികള്‍ കൃത്രിമമായി ഭക്ഷ്യവസ്തുക്കളുടെ വിലകുറയ്ക്കുകയും ഇതുവഴി ചെറുകിട വ്യാപാരികളുടെ കച്ചവടം പൂട്ടുമെന്നും വന്‍കിട കമ്പനികള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ച് വിലക്കയറ്റമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാജ്യത്ത് വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വഹന്‍വതി കോടതിയെ അറിയിച്ചു. ഇത് ഒരു രാഷ്ട്രീയ തന്ത്രമല്ല. സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ സര്‍ക്കാര്‍ നയമാണ്. വിദേശ നിക്ഷേപത്തിനുള്ള അപേക്ഷകള്‍ ലഭിച്ചു തുടങ്ങിയതായും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം ചെറുകിട വ്യാപാരികളെ ബാധിക്കാതിരിക്കാന്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അത് ചെറുകിട കച്ചവടക്കാര്‍ക്ക് നേരെ വാതിലടയ്ക്കുന്നതാവരുത്. നയരൂപീകരണം നടത്താന്‍ കോടതിക്കാവില്ല. പക്ഷേ നയങ്ങള്‍ ഭരണഘടനാസൃതമായിരിക്കണം. കോടതി വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു.

English summary
The Supreme Court has asked the government to file an affidavit assuring that FDI in retail would not push small traders out of business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X