കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു

തിങ്കളാഴ്ച വൈകുന്നേരം ചേര്‍ന്ന കോര്പറേഷന് മാനേജ്മെന്റ് യോഗത്തില്‍, ഗതാഗതമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ധാരണയായി.
പ്രതിദിനം 8,000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായി 8,000 രൂപയില്‍ കുറഞ്ഞ പ്രതിദിന വരുമാനമുള്ള സര്‍വീസുകളുടെ വിവരങ്ങളടങ്ങിയ പട്ടിക തയാറാക്കി അയക്കാന്‍ സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി ഡിപ്പോ മേധാവികളോട് കോര്പറേഷന് ആസ്ഥാനത്തുനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് 6000 രൂപ വരെ നഷ്ടത്തില്‍ നടത്തുന്ന 1672 സര്‍വീസുകളുണ്ട്. ഇവയില്‍ ഭൂരിപക്ഷവും ജനപ്രതിനിധികളുടെ ആവശ്യപ്രകാരം ആരംഭിച്ചവയാണ്. ഈ സര്‍വീസുകള്‍ നിര്ത്തലാക്കുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നത്. കോര്‍പറേഷന്റെ നിലനില്‍പ്പിന് മറ്റ് സഹായങ്ങളൊന്നും നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ ഈനിര്‍ദേശം നടപ്പാക്കാന്‍ നിര്‍ബന്ധിതമാകും.
ഗ്രാമീണ മേഖലയെ ആയിരിക്കും ഇത് ഏറെ ബാധിക്കുക. കെ.എസ്.ആര്.ടി.സിയുടെ പിന്മാറ്റം സ്വകാര്യമേഖലക്ക് നേട്ടമാകുകയും ചെയ്യും.
കെ.എസ്.ആര്.ടി.സിക്ക് മേധാവിത്വമുള്ള വയനാട്ടില്‍ മാത്രം കലക്ഷന്‍ കുറവിന്റെ പേരില്‍ 50 പ്രാദേശിക സര്‍വീസുകള്‍ റദ്ദാക്കും. ജില്ലയില്‍ ആകെ 166 സര്‍വീസുകളാണുള്ളത്. ജില്ലയില്‍ മൂന്നിലൊന്ന് സര്‍വീസുകളാണ് ഇങ്ങനെ വെട്ടിക്കുറയ്ക്കുന്നത്.
എറണാകുളം ജില്ലയില്‍ മാത്രം തിങ്കളാഴ്ച 113 സര്‍വീസ് നിര്‍ത്തി. വയനാട് 33, കോട്ടയം 29, ഇടുക്കി 26, കോഴിക്കോട് 22, പത്തനംതിട്ട 22 എന്നിങ്ങനെ സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂര്‍ ജില്ലയില്‍ 31 സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചു.
മിനിമം ചാര്‍ജ് ഉയര്‍ത്തുന്ന കാര്യവും മാനേജ്മെന്റ് യോഗത്തില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. മിനിമം ചാര്‍ജില്‍ മാത്രം രണ്ടുരൂപയുടെ വര്‍ധന നടപ്പാക്കുന്നതിന്റെ സാധ്യതയാണ് ചര്‍ച്ചചെയ്തത്. ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ പ്രതിദിനം 70 ലക്ഷം രൂപ അധിക വരുമാനമായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ നിരക്കില്‍ ഡീസല്‍ വാങ്ങേണ്ടതിന്റെ ബാധ്യത ഇതുവഴി നികത്താമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications