കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

KSRTC
തിരുവനന്തപുരം: ഡീസല്‍വില കുത്തനെ വര്‍ദ്ധിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ച് രക്ഷപ്പെടാന്‍ വഴിനോക്കുന്നു. വരുമാനം കുറഞ്ഞ ബസ് സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കാനാണ് കെഎസ്ആര്‍സിയുടെ തീരുമാനം. ബസുകള്‍ ഓടിയ്ക്കാതെ കെഎസ്ആര്‍ടിസി ഒളിച്ചുകളി തുടങ്ങിയതോടെ പല റൂട്ടുകളിലും യാത്രാക്ളേശം രൂക്ഷമായിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം ചേര്‍ന്ന കോര്‍പറേഷന്‍ മാനേജ്‌മെന്റ് യോഗത്തില്‍, ഗതാഗതമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ധാരണയായി.

പ്രതിദിനം 8,000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായി 8,000 രൂപയില്‍ കുറഞ്ഞ പ്രതിദിന വരുമാനമുള്ള സര്‍വീസുകളുടെ വിവരങ്ങളടങ്ങിയ പട്ടിക തയാറാക്കി അയക്കാന്‍ സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോ മേധാവികളോട് കോര്‍പറേഷന്‍ ആസ്ഥാനത്തുനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് 6000 രൂപ വരെ നഷ്ടത്തില്‍ നടത്തുന്ന 1672 സര്‍വീസുകളുണ്ട്. ഇവയില്‍ ഭൂരിപക്ഷവും ജനപ്രതിനിധികളുടെ ആവശ്യപ്രകാരം ആരംഭിച്ചവയാണ്. ഈ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നത്. കോര്‍പറേഷന്റെ നിലനില്‍പ്പിന് മറ്റ് സഹായങ്ങളൊന്നും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ ഈനിര്‍ദേശം നടപ്പാക്കാന്‍ നിര്‍ബന്ധിതമാകും.

ഗ്രാമീണ മേഖലയെ ആയിരിക്കും ഇത് ഏറെ ബാധിക്കുക. കെ.എസ്.ആര്‍.ടി.സിയുടെ പിന്മാറ്റം സ്വകാര്യമേഖലക്ക് നേട്ടമാകുകയും ചെയ്യും.
കെ.എസ്.ആര്‍.ടി.സിക്ക് മേധാവിത്വമുള്ള വയനാട്ടില്‍ മാത്രം കലക്ഷന്‍ കുറവിന്റെ പേരില്‍ 50 പ്രാദേശിക സര്‍വീസുകള്‍ റദ്ദാക്കും. ജില്ലയില്‍ ആകെ 166 സര്‍വീസുകളാണുള്ളത്. ജില്ലയില്‍ മൂന്നിലൊന്ന് സര്‍വീസുകളാണ് ഇങ്ങനെ വെട്ടിക്കുറയ്ക്കുന്നത്.

എറണാകുളം ജില്ലയില്‍ മാത്രം തിങ്കളാഴ്ച 113 സര്‍വീസ് നിര്‍ത്തി. വയനാട് 33, കോട്ടയം 29, ഇടുക്കി 26, കോഴിക്കോട് 22, പത്തനംതിട്ട 22 എന്നിങ്ങനെ സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂര്‍ ജില്ലയില്‍ 31 സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചു.

മിനിമം ചാര്‍ജ് ഉയര്‍ത്തുന്ന കാര്യവും മാനേജ്‌മെന്റ് യോഗത്തില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. മിനിമം ചാര്‍ജില്‍ മാത്രം രണ്ടുരൂപയുടെ വര്‍ധന നടപ്പാക്കുന്നതിന്റെ സാധ്യതയാണ് ചര്‍ച്ചചെയ്തത്. ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ പ്രതിദിനം 70 ലക്ഷം രൂപ അധിക വരുമാനമായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ നിരക്കില്‍ ഡീസല്‍ വാങ്ങേണ്ടതിന്റെ ബാധ്യത ഇതുവഴി നികത്താമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍.

English summary
The Kerala State Road Transport Corporation (KSRTC), which is hard-pressed to pay pension to 37,000 retired employees besides having to pay more for high-speed diesel, has initiated several cost-cutting measures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X