കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ കോള്‍ നിരക്കുകള്‍ ഇരട്ടിയാക്കി

  • By Ajith Babu
Google Oneindia Malayalam News

Bharti Airtel and Idea hike call tariffs
മുംബൈ: കോള്‍ നിരക്കുകള്‍ ഇരട്ടിയോളം വര്‍ദ്ധന വരുത്തി മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി സമ്മാനിയ്ക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവനദാതാവായ എയര്‍ടെല്‍, ഐഡിയ മൊബൈല്‍ കമ്പനികളാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.
എയര്‍ടെല്ലില്‍ മിനിറ്റിന് ഒരു രൂപയെന്നത് രണ്ട് രൂപയാക്കി. ഐഡിയ സെക്കന്റിന് 1.2 പൈസ എന്നത് രണ്ട് പൈസയായാണ് ഉയര്‍ത്തിയത്. അതോടൊപ്പം തന്നെ വാലിഡിറ്റി വൗച്ചറിന്റെ കാലവധിയും കുറച്ചു. വോഡാഫോണ്‍ നിരക്ക് വര്‍ധനവ് നടപ്പിലാക്കിയെങ്കിലും വലിയ വര്‍ധനവില്ലന്നാണ് സൂചന. വോഡാഫോണ്‍ കോള്‍നിരക്കുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിടില്ല. എന്നാല്‍ കോള്‍നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.

ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയതിനാലാണ് കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വന്നതെന്നു കമ്പനികള്‍ പറഞ്ഞു. പ്രവര്‍ത്തന ചെലവ് വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ കോള്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലന്ന് കമ്പനികള്‍ വ്യക്തമാക്കി.

മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനത്തിന് വന്‍തോതില്‍ ഡീസല്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് സബ്‌സിഡി ഇല്ലാതാക്കിയതോടെ വന്‍സാമ്പത്തിക ബാധ്യതയാണ് വന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നിരക്കുവര്‍ധനവല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ലന്ന് മൊബൈല്‍ സേവനദാതാക്കള്‍ പറഞ്ഞു. വിവിധ കമ്പനികള്‍ സംയുക്തമായിട്ടാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് കമ്പനികളും വൈകാതെ നിരക്ക് കൂട്ടുമെന്നാണ് കരുതപ്പെടുന്നത്. പ്രീപെയ്ഡ് കൂപ്പണ്‍ നിരക്കും വൈകാതെ ഉയര്‍ന്നേക്കും. എയര്‍ടെല്ലും വൊഡഫോണും ടുജി ഡേറ്റാനിരക്കും ഈ മാസമാദ്യം ഉയര്‍ത്തിയിരുന്നു. നിരക്ക് വര്‍ധനവില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിക്ക് ഇടപെടാം. അങ്ങനെ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ നിരക്ക് കുറയ്ക്കുകയുള്ളൂ.

English summary
In a blow to consumers, both Bharti Airtel and Idea CellularBSE 0.13 % have increased their call tariff rates by nearly 100 per cent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X