ഗഡ്കരിയ്ക്കു പകരം രാജ്നാഥ് ബിജെപി പ്രസിഡന്റാകും
ദില്ലി: ബിജെപി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാടകീയമായ വഴിത്തിരിവ്. നിലവിലുള്ള പ്രസിഡന്റ് നിതിന്‍ ഗഡ്കരി തുടരുന്നതില്‍ സമവായമുണ്ടാകുന്നില്ലെങ്കില്‍ മുന്‍ അധ്യക്ഷനായ രാജ്നാഥ് സിങിനെ പ്രസിഡന്റാക്കുന്നതിനോട് യോജിക്കുന്നുവെന്ന ആര്‍എസ്എസ് നിലപാടാണ് നിര്‍ണായകമായത്. ബുധനാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജ്നാഥ് സിങ് ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
മുതിര്‍ന്ന നേതാവായ എല്‍കെ അഡ്വാനിക്ക് രാജ്നാഥ് സിങ് പ്രസിഡന്റ് പദത്തിലെത്തുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, നിതിന്‍ ഗഡ്കരിയ്ക്കെതിരേയുള്ള അഴിമതി ആരോപണങ്ങളും മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയും രാം ജത്മലാനിയുടെ മകന് മഹേഷ് ജത്മലാനിയും പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയതും അഡ്വാനിയെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഷമാ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും ആര്‍എസ്എസ് നേതാവ് രാംലാലുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ധാരണയിലെത്തിയത്. നിതിന്‍ ഗഡ്കരിയല്ലാതെ മറ്റാരെയും അംഗീകരിക്കില്ലെന്ന ആര്‍എസ്എസ് നിലപാടില്‍ അയവുവന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.

സമവായത്തിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം തന്നെ നിതിന്‍ ഗഡ്കരി മത്സരത്തില്‍ നിന്നു പിന്‍വാങ്ങുന്നതായി അറിയിച്ചിരുന്നു. ഏതെങ്കിലും രീതിയില്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ നിലകൊള്ളാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ രണ്ടാം തവണ പാര്‍ട്ടി അധ്യക്ഷനാകാന്‍ ആഗ്രഹിക്കുന്നുമില്ല-2009 മുതല്‍ പാര്‍ട്ടിയെ നയിക്കുന്ന ഗഡ്കരി വ്യക്തമാക്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications