കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗഡ്കരിയ്ക്കു പകരം രാജ്‌നാഥ് ബിജെപി പ്രസിഡന്റാകും

Google Oneindia Malayalam News

ദില്ലി: ബിജെപി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാടകീയമായ വഴിത്തിരിവ്. നിലവിലുള്ള പ്രസിഡന്റ് നിതിന്‍ ഗഡ്കരി തുടരുന്നതില്‍ സമവായമുണ്ടാകുന്നില്ലെങ്കില്‍ മുന്‍ അധ്യക്ഷനായ രാജ്‌നാഥ് സിങിനെ പ്രസിഡന്റാക്കുന്നതിനോട് യോജിക്കുന്നുവെന്ന ആര്‍എസ്എസ് നിലപാടാണ് നിര്‍ണായകമായത്. ബുധനാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജ്‌നാഥ് സിങ് ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

മുതിര്‍ന്ന നേതാവായ എല്‍കെ അഡ്വാനിക്ക് രാജ്‌നാഥ് സിങ് പ്രസിഡന്റ് പദത്തിലെത്തുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, നിതിന്‍ ഗഡ്കരിയ്‌ക്കെതിരേയുള്ള അഴിമതി ആരോപണങ്ങളും മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയും രാം ജത്മലാനിയുടെ മകന്‍ മഹേഷ് ജത്മലാനിയും പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയതും അഡ്വാനിയെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഷമാ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും ആര്‍എസ്എസ് നേതാവ് രാംലാലുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ധാരണയിലെത്തിയത്. നിതിന്‍ ഗഡ്കരിയല്ലാതെ മറ്റാരെയും അംഗീകരിക്കില്ലെന്ന ആര്‍എസ്എസ് നിലപാടില്‍ അയവുവന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.

Rajnath Singh

സമവായത്തിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം തന്നെ നിതിന്‍ ഗഡ്കരി മത്സരത്തില്‍ നിന്നു പിന്‍വാങ്ങുന്നതായി അറിയിച്ചിരുന്നു. ഏതെങ്കിലും രീതിയില്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ നിലകൊള്ളാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ രണ്ടാം തവണ പാര്‍ട്ടി അധ്യക്ഷനാകാന്‍ ആഗ്രഹിക്കുന്നുമില്ല-2009 മുതല്‍ പാര്‍ട്ടിയെ നയിക്കുന്ന ഗഡ്കരി വ്യക്തമാക്കി.

English summary
Rajnath Singh to replace Nitin Gadkari as BJP president: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X