Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ ബിജെപിക്ക് അധികാരം നഷ്ടമാകും

Udeisi
ബാംഗ്ലൂര്‍: കര്‍ണാടകയിലെ ജഗദിഷ് ഷെട്ടാര്‍ മന്ത്രിസഭയില്‍ നിന്നും രണ്ടു പേര്‍ രാജിവെച്ചു. മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ കര്‍ണാടക ജനതാപാര്‍ട്ടിയില്‍ ചേരാന്‍ വേണ്ടി ഗ്രാമവികസനമന്ത്രി ശോഭ കരന്ത്‌ലജെ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദെയ്‌സി എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. ബുധനാഴ്ച യെഡിയൂരപ്പയോട് കൂറുള്ള 14 എംഎല്‍എമാര്‍ കൂടി രാജിക്കത്ത് നല്‍കുന്നതോടെ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമാകും.

224 അംഗസഭയില്‍ ബിജെപിക്ക് 118 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 71ഉം ജനതാദള്‍ സെക്കുലറിന് 26ഉം എംഎല്‍എമാരുണ്ട്. ഇതുകൂടാതെ ഏഴ് സ്വതന്ത്രന്മാരും. 14 എംഎല്‍എമാര്‍ രാജിവെയ്ക്കുന്നതോടെ ബിജെപിയുടെ അംഗബലം 104 ആയി കുറയും. ഇതോടെ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമാകും.

ഖനി അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2011ലാണ് യെഡിയൂരപ്പയ്ക്ക് അധികാരമൊഴിയേണ്ടി വന്നത്. തുടര്‍ന്ന് നിരന്തരം പാര്‍ട്ടി നേതൃത്വവുമായി കൊമ്പുകോര്‍ത്ത യെഡിയൂരപ്പ 2012 നവംബര്‍ 30ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു.

ഷെട്ടാര്‍ സര്‍ക്കാറിനെ ബജറ്റിനു മുമ്പെ താഴെയിറക്കുമെന്ന് കെജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി എട്ടിനാണ് കര്‍ണാടക ബജറ്റ്. അടുത്ത മെയില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ പുതിയ സര്‍ക്കാറിനായി ബിജെപിയോ പ്രതിപക്ഷ കക്ഷികളോ ശ്രമിയ്ക്കാന്‍ സാധ്യതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+