Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാനത്ത് കള്ളന്മാരുടെ വിളയാട്ടം:പോയത് 130 പവന്‍

തിരുവനന്തപുരം: തലസ്ഥാനത്ത് അതീവ സുരക്ഷാ സംവിധാനമുള്ള വീട്ടില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ 30 ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ച്ച നടത്തിയതിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും വന്‍ മോഷണം.

മ്യൂസിയം സ്‌റ്റേഷന്‍ പരിധിയിലുള്ള വഞ്ചിയൂരിലെ തമ്പുരാന്‍മുക്കിലുള്ള വെറൈറ്റി ഫാന്‍സി ഉടമ ജോണിന്റെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച രാത്രി 130 പവന്‍ സ്വര്‍ണ്ണം മോഷണം പോയി. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അലാറമടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെ മറികടന്നാണ് മോഷണം നടന്നത്. വിവാഹ ആവശ്യത്തിനായി വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം നടന്ന മോഷണത്തിന് പിന്നില്‍ ബണ്ടി ചോറാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ നഗരത്തില്‍ വീണ്ടും വന്‍ കവര്‍ച്ച നടന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍ ബണ്ടി ചോര്‍ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

അടുത്തടുത്ത ദിവസങ്ങളായി നഗരമധ്യത്തിലെ രണ്ട് വീടുകളില്‍ വന്‍ മോഷണം നടന്നത് പൊലീസിന് വന്‍വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+