ബണ്ടി ചോര്‍: കര്‍ണാടക പൊലീസ് ഒളിച്ചുകളിക്കുന്നു

ബണ്ടിചോര്‍ മോഷ്ടിച്ച ഔട്ട്ലാന്റര്‍ കാര്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ബണ്ടി ചോര്‍ ബാംഗ്ലൂരിനു സമീപം തവരെക്കരയില്‍ നിന്നും പിടിയിലായെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മൂന്നു മലയാളികള്‍ സേലത്തിനു സമീപത്തു വച്ച് ബണ്ടിചോറിനെ തിരിച്ചറിഞ്ഞെങ്കിലും ഇതിനുശേഷം കര്‍ണാടകത്തിലേക്കു കടന്ന ബണ്ടിയെ പിടികൂടാനായിട്ടില്ലെന്നാണ് കര്‍ണാടക പൊലീസ് ഇപ്പോള്‍ പറയുന്നത്.
എന്നാല്‍ കര്‍ണാടകയിലെ കേസുകള്‍ കാരണം ബണ്ടി ചോറിനെ കേരളത്തിനു കൈമാറുന്ന കാര്യത്തില്‍ അനിശ്ചതത്വം നില്‍ക്കുകയാണെന്നും അതിനാല്‍ ബണ്ടിചോര്‍ കസ്റ്റഡിയിലായതു സംബന്ധിച്ചു കര്‍ണാടക പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കാത്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications