യുവതിയെ ഗള്‍ഫില്‍ സെക്‌സ്‌റാക്കറ്റിന് വിറ്റു
കൊച്ചി: യുവതിയെ സിംഗപ്പൂരില്‍ സെക്‌സ് റാക്കറ്റിനു വിറ്റ സംഭവത്തില്‍ ഇടനിലക്കാരിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പങ്കുള്ള ആറ് പേരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
ആലുവ സ്വദേശിനി ഗായത്രിയാണ് അറസ്റ്റിലായത്. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിനിയായ 28കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗായത്രിയെ അറസ്റ്റ് ചെയ്തത്.
ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി ഗായത്രി തന്നെ സിംഗപ്പുരിലെ സെക്‌സ് റാക്കറ്റിനു വിറ്റുവെന്നാണ് യുവതിയുടെ പരാതി. സിംഗപ്പുരിലും ദുബായിലും തടവിലാക്കപ്പെട്ട യുവതിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇടനിലക്കാരി പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട ആറു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കൂടുതല്‍ പേരെ തിരിച്ചറിയാനുണ്ട്. പറവൂര്‍ പെണ്‍വാണിഭ കേസില്‍പ്പെട്ടവരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പൊലീസ് നല്‍കുന്ന സൂചന.












Click it and Unblock the Notifications