• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെണ്‍വാണിഭം; ഒരാള്‍ കൂടി പിടിയില്‍

കോഴിക്കോട്: നഗരമധ്യത്തില്‍ പറയഞ്ചേരിയിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. തിരുവനന്തപുരം മണക്കാട് ടി സി 28/254 ഹൗസില്‍ ജോണ്‍സണ്‍ ജോര്‍ജ്ജ്(35)ആണ് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രിന്‍സ് എ എബ്രഹാം, ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ജോണ്‍സണെ വ്യാഴാഴ്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കും.

ഏജന്റ് മുഖേനയാണ് പെണ്‍വാണിഭസംഘത്തിലെ പെണ്‍കുട്ടികളുമായി ജോണ്‍സണ്‍ ബന്ധം സ്ഥാപിക്കുന്നത്. പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണെന്ന് പറഞ്ഞ് പരിചയപ്പെട്ട ഇയാള്‍ തിരുവനന്തപുരം പോര്‍ട്ടിലെ വസതിയില്‍ വെച്ചും കോഴിക്കോട് ബീച്ചിലെ ഒരു ഫഌറ്റില്‍ വെച്ചും പെണ്‍കുട്ടികളെ പീഡിപ്പിച്ചു.

ഒക്‌ടോബര്‍ 24നാണ് കോഴിക്കോട് നഗരത്തില്‍ അതീവരഹസ്യമായി പ്രവര്‍ത്തിച്ചുവന്ന പ്രായപൂര്‍ത്തിയാകാത്ത റണ്ട് പെണ്‍കുട്ടികള്‍ അടക്കമുള്ള നക്ഷത്രവേശ്യാലയം റെയ്ഡ് ചെയ്തത്. രണ്ട് യുവതികള്‍ ഉള്‍പ്പടെയുള്ള അഞ്ചംഗ പെണ്‍വാണിഭസംഘത്തെ അന്ന് പോലീസ് അറസ്റ്റ് ചെയ്തതിരുന്നു.

നെടുമുടി ഡിജോ ഭവനില്‍ ഡിജോ ജോസഫ് എന്ന തോമസ് ജോസ്(28), വയനാട് കൃഷ്്ണഗിരി മൈലമ്പാടി സ്വദേശി തണ്ടേക്കാട് ടി ബി ഡെന്നീസ്(35), നെല്ലിക്കോട് മുഹമ്മദ് അസ്്‌ലം(35), കൂരാച്ചുണ്ട് ശിവരിയാംകുന്ന് റീന ജോസഫ്(32), ബാംഗ്ലൂര്‍ മടിവാള നാഗരാജ റെഢിയുടെ മകള്‍ ശ്വേത(24) എന്നിവരാണ് അന്ന് പിടിയിലായത്. രണ്ടുദിവസത്തിനകം പൊക്കുന്ന് മേച്ചേരിപറമ്പ് അബ്ദുറഹ്മാന്റെ ഭാര്യ അസ്മാബി(39), കൂരാച്ചുണ്ട് സ്വദേശിനി ഷൈനി എന്ന സിന്ധു (35) എന്നിവരും പിന്നീട് കക്കോടി കിഴക്കുംമുറി മുന്നൂര്‍ പ്രജീഷ്(36), മുണ്ടിക്കല്‍താഴം കോട്ടംപറമ്പ് ശാസ്താവിരാജ് ഹൗസില്‍ വിദ്യാധരന്‍(40), ഇടനിലക്കാരനായ കോഴിക്കോട് ചെറുകുളം സ്വദേശി അനീഷ്ദാസ്(30), പുതിയങ്ങാടി എടക്കാട് നെല്ലിപ്പറമ്പത്ത് വീട്ടില്‍ ചന്ദ്രന്റെ മകന്‍ അനി(44), പ്രധാന ഏജന്റ് കാസര്‍ഗോഡ് തളങ്കരവീട്ടില്‍ മുഹമ്മദ് എന്ന മാമച്ചന്‍(48) തുടങ്ങി വാരാപ്പുഴ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് അറസ്റ്റുകള്‍ നടന്നത്.

English summary
A special team investigating an inter-State sex racket has arrested one more person on the charge of sexually exploiting two minor girls.
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more