കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ. സുകുമാര്‍ അഴീക്കോട് അനുസ്മരണം 24ന്

Google Oneindia Malayalam News

Sukumar Azhikode
കോഴിക്കോട്: ഡോ. സുകുമാര്‍ അഴീക്കോട് അനുസ്മരണ സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. എം മുകുന്ദന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തമിഴ് എഴുത്തുകാരന്‍ സിര്‍പി ബാലസുബ്രഹ്മണ്യം മുഖ്യാതിഥിയായിരിക്കും.

ഡോ. എം എം ബഷീര്‍ അഴീക്കോട് അനുസ്മരണ പ്രഭാഷണം നടത്തും. അഴീക്കോട് മാഷിന്റെ ഫോട്ടോ മേയര്‍ പ്രഫ. എ കെ പ്രേമജം അനാച്ഛാദനം ചെയ്യും. 2012ലെ മികച്ച സാമൂഹിക ഇടപെടലിനുള്ള വാഗ്ഭടാനന്ദ ട്രസ്റ്റിന്റെ ഡോ. സുകുമാര്‍ അഴീക്കോട് അവാര്‍ഡ് വിളപ്പില്‍ശാല മാലിന്യവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായ വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭനകുമാരിക്ക് നല്‍കും. മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അഴീക്കോട് സ്മാരക പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും. എഴുത്തുകാരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വ്യാഴാഴ്ച രാവിലെ 11ന് കാരപ്പറമ്പിലെ വാഗ്ഭടാനന്ദ മന്ദിരത്തില്‍ നിര്‍മ്മിച്ച ഡോ. സുകുമാര്‍ അഴീക്കോട് ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനവും സുകുമാര്‍ അഴീക്കോട് ഹാളിന്റെ നാമകരണവും എം ടി വാസുദേവന്‍ നായര്‍ നിര്‍വ്വഹിക്കും. വാഗ്ഭടാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ എം മുകുന്ദന്‍ അധ്യക്ഷത വഹിക്കും. ഡോ. സുകുമാര്‍ അഴീക്കോട് അനുസ്മരണ സമിതി, വാഗ്ഭടാനന്ദ ട്രസ്റ്റ്, യു എല്‍ സി സി എസ് ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിരിക്കുന്നത്.

അഴീക്കോടിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഫോട്ടോപ്രദര്‍ശനം എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടന്ന ചടങ്ങില്‍ എം മുകുന്ദന്‍, പുരുഷന്‍ കടലുണ്ടി എംഎല്‍എ, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മൂന്നുദിവസത്തെ പ്രദര്‍ശത്തില്‍ ഡോ. സുകുമാര്‍ അഴീക്കോടുമായി ബന്ധപ്പെട്ട നൂറോളം ഫോട്ടോകളാണുള്ളത്. കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

English summary
Today memorial day of writer, critic and orator Sukumar Azhikod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X