മുംബൈ: പ്രശസ്ത ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സ്റ്റുഡിയോ കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു പുലര്‍ച്ചെ 2.30 ഓടെയായിരുന്നു ഹൗസിനു തീപിടിച്ചത്. സെറ്റ് ഉള്‍പ്പെടെ സ്റ്റുഡിയോയ്ക്കകത്തുണ്ടായിരുന്ന എല്ലാം നശിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.
മുംബൈയ്ക്കടുത്ത് ലോണാവാലയിലുള്ള സ്റ്റുഡിയോയാണ് കത്തിച്ചാമ്പലായത്. രണ്ടാഴ്ച മുന്‍പാണു പരിപാടിയുടെ ആറാം എഡിഷന്‍ അവസാനിച്ചത്. അതുകൊണ്ട് തന്നെ ആരും ഇവിടെയുണ്ടായിരുന്നു. സല്‍മാന്‍ ഖാനായിരുന്നു ആറാം സീസണിലെ അവതാരകനായെത്തിയത്.
തീപ്പിടുത്തം ശ്രദ്ധയില്‍പ്പെട്ടയുടനെ സുരക്ഷാഗാര്‍ഡുകള്‍ പൊലീസിനെയും അഗ്നിശമന സേനാവിഭാഗത്തെയും വിവരമറിയിച്ചിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയാണ് തീ നിയന്ത്രവിധേയമായതെന്ന് പൊലീസ് അറിയിച്ചു.