വിഎസിനെതിരെ റിപ്പോര്‍ട്ടില്ല കാരാട്ട്

വി.എസ്സിന്റെ െ്രെപവറ്റ് സെക്രട്ടറിയുമായിരുന്ന എസ്. രാജേന്ദ്രന്റെ ആരോപണത്തില്‍ അന്വേഷണം വേണമോയെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിക്കണമെന്നാണ് കരുണാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കമീഷന്റെ നിര്‍ദേശം കേന്ദ്ര കമ്മിറ്റിയുടെ ശ്രദ്ധയില്‍പെടുത്താന്‍ വ്യാഴാഴ്ച അവസാനിച്ച രണ്ട് ദിവസത്തെ സി.പി.എം സംസ്ഥാനസമിതി അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് അറിവില്ലെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞിരിക്കുന്നത്.
സംസ്ഥാന സമിതിയില്‍ കമീഷന്‍ റിപ്പോര്‍ട്ട് വായിച്ച് സെക്രട്ടേറിയറ്റിന്റെ തീരുമാനം അറിയിച്ചതിനുശേഷമാണ് ഇത്തരമൊരു റിപ്പോര്‍ട്ടില്ലെന്ന ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി പരിഗണിക്കുന്നവരെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നാണ് പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നത്. ഇതുപ്രകാരമാണ് കാരാട്ട് റിപ്പോര്‍ട്ടിനെ കുറിച്ച് അജ്ഞത പ്രകടിപ്പിച്ചതെന്നും സൂചനയുണ്ട്.












Click it and Unblock the Notifications