ബണ്ടിയെ പിടികൂടുമെന്ന് തിരുവഞ്ചൂര്‍

കഴിഞ്ഞ ഒരു വര്‍ഷത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട്. ചില കവര്‍ച്ചാ കേസുകള്‍ പൊലീസ് ഗൗരവമായി എടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എസ്എപി ബറ്റാലിയന്‍ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
അതേസമയം ബണ്ടി ചോറിനെ പിടികൂടിയിട്ടില്ലെന്ന് കര്‍ണാടക പൊലീസ് പറയുമ്പോഴും ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. ഇയാള്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍ തന്നെയുണ്ടെന്നും രഹസ്യകേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്യുകയാണെന്നുമാണ് കേരള പൊലീസ് സംശയിക്കുന്നത്.
ഇയാള്‍ തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ കാര്‍ തമിഴ്‌നാട്ടിലെ കെളമംഗല പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം കെളമംഗലയിലെത്തി കാര്‍ വിശദമായി പരിശോധിച്ചു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ക്കുശേഷം കാര്‍ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications