കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല്ലിപ്പൊളി എയര്‍ലൈനുകളില്‍ എയര്‍ ഇന്ത്യ മൂന്നാമത്

  • By Ajith Babu
Google Oneindia Malayalam News

Air India
വാഷിങ്ടണ്‍: എയര്‍ ഇന്ത്യയെക്കാള്‍ തല്ലിപ്പൊളി വിമാനക്കമ്പനികള്‍ ഈ ലോകത്തുണ്ടാവുമോയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിയ്ക്കുന്നു. അങ്ങനെ രണ്ടെണ്ണം കൂടി ഈ ലോകത്ത് പാറിപ്പറക്കുന്നുണ്ടേ്രത. ഹാംബര്‍ഗ് കേന്ദ്രമായ ജെറ്റ് എയര്‍ലൈനര്‍ ക്രാഷ് ഡേറ്റ ഇവാലുവേഷന്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിയ്ക്കുന്ന കാര്യം വെളിപ്പെട്ടത്. ലോക വ്യാപകമായി നടക്കുന്ന വിമാനാപകടങ്ങള്‍ നിരീക്ഷിക്കുകയാണ് ഇവരുടെ ജോലി.

ഈ പഠനറിപ്പോര്‍ട്ടനുസരിച്ച് ലോകത്തെ ഏറ്റവും മോശം സേവനം നല്‍കുന്ന എയര്‍ലൈന്‍ കമ്പനികളില്‍ എയര്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ്. മികച്ച 60 രാജ്യാന്തര വിമാന സര്‍വീസ് കമ്പനികളുടെ ലിസ്റ്റില്‍ 58മതാണ് ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനി. ചൈന എയര്‍ലൈന്‍സും ബ്രസീലിലെ ടാം എയര്‍ലൈന്‍സുമാണ് എയര്‍ ഇന്ത്യയേക്കാള്‍ മോശം സര്‍വീസ് നടത്തുന്നത്രേ. ഈ കമ്പനികളുടെ വിമാനങ്ങളില്‍ പറക്കുന്നവരെ സമ്മതിച്ചുകൊടുക്കുക തന്നെ വേണം.

ലോകത്തേറ്റവും സുരക്ഷിതമായ വിമാനസര്‍വീസ് നടത്തുന്നത് ഫിന്‍എയറാണ്. എയര്‍ ന്യൂസിലാന്റാണ് രണ്ടാമത്. കാത്തി പസഫിക്കും എമിറേറ്റ്‌സുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ആദ്യ ഒമ്പത് സ്ഥാനങ്ങളിലുള്ള വിമാനക്കമ്പനികള്‍ക്കൊന്നും കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ വന്‍ അപകടങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.

എന്തായാലും പഠനറിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വീസ് കമ്പനിയ്ക്ക് വന്‍തിരിച്ചടിയാവുമെന്നുറപ്പാണ് കമ്പനിയ്ക്ക് വന്‍തിരിച്ചടിയാവുമെന്നുറപ്പാണ്.

English summary
Air India has been rated world's third least safe airline after China Airlines and TAM Airlines, according to a report from a website that monitors plane crashes around the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X