കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്‌ലിയ്ക്ക് 35 വര്‍ഷം തടവ്

  • By Ajith Babu
Google Oneindia Malayalam News

Headly
ഷിക്കാഗോ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി (52) ക്ക് യു.എസ്. കോടതി 35 വര്‍ഷം തടവുശിക്ഷ വിധിച്ചു. കുറ്റം സമ്മതിച്ച് അന്വേഷണവുമായി സഹകരിച്ചതുകൊണ്ടാണ് വധശിക്ഷ ഒഴിവായത്.

ഹെഡ്‌ലിക്ക് 30-35 വര്‍ഷം തടവ് വിധിക്കണമെന്ന ആവശ്യമാണ് ഷിക്കാഗോയിലെ ജില്ലാ കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട പരമാവധി ശിക്ഷതന്നെ ജഡ്ജി ഹാരി ലീബന്‍വീവര്‍ വ്യാഴാഴ്ചവിധിച്ചു. മുംബൈ ആക്രമണം മാരകമാക്കുന്നതില്‍ ഹെഡ്‌ലി നിര്‍ണായകപങ്കുവഹിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മരണസംഖ്യ ഉയരുന്നതിനും ഇത് കാരണമായി. യു.എസ്. പൗരത്വമുള്ള പാകിസ്താന്‍കാരനായ ഹെഡ്‌ലി ആക്രമണം നടത്തേണ്ട സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങളും അവയുടെ വീഡിയോ ദൃശ്യങ്ങളും ഭീകരര്‍ക്ക് കൈമാറിയിരുന്നു.

മറ്റൊരു ഭീകരാക്രണം ആസൂത്രണം ചെയ്യാനായി ഡെന്‍മാര്‍ക്കിലേക്കു പോകുന്നതിനിടയിലാണ് ഹെഡ്‌ലി പിടിയിലായത്. എന്നാല്‍ ഇയാള്‍ക്കൊപ്പം മുംബൈ ആക്രമണക്കേസില്‍ പങ്കുവഹിച്ച കൂട്ടാളി തഹാവുര്‍ റാണയെ നേരത്തേ കുറ്റമുക്തനാക്കിയിരുന്നു. എന്നാല്‍ കോപ്പന്‍ഹേഗനിലെ ഡാനിഷ് ദിനപത്രം ജിലാന്‍ഡ്‌സ് പോസ്റ്റണെതിരേ ആക്രമണത്തിന് ലഷ്‌കറെ തോയ്ബയ്ക്കു പിന്തുണ നല്‍കിയ കേസില്‍ തഹാവുര്‍ ഹുസൈന്‍ റാണയെ 14 വര്‍ഷത്തെ തടവിനു വിധിച്ചിട്ടുണ്ട്.

English summary
Pakistani-American David Coleman Headley, a key conspirator in the 2008 Mumbai terror attacks that killed 166, was sentenced to 35 years in jail by a Chicago court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X