അഴിമതിയ്ക്കു കാരണം പിന്നോക്കവിഭാഗക്കാര്‍

പിന്നോക്കവിഭാഗത്തില്‍ പെട്ടവരും പട്ടികജാതിക്കാരുമാണ് ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്നതെന്ന കാര്യം ഒരു വസ്തുതയാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കിടയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്നത്. ഏതായാലും പുതിയ വിവാദത്തിനാണ് നന്തി തുടക്കം കുറിച്ചിരിക്കുന്നത്.
എന്തിനാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ല. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രസ്താവനയുണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റു തന്നെയാണ്. എസ്‌സി, എസ്ടി, ഒബിസിക്കാര്‍ മാത്രമാണ് അഴിമതി നടത്തുന്നതെന്ന് എങ്ങനെ പറയും-ബിജെപി നേതാവ് നജ്മ ഹെപ്തുള്ള ചോദിച്ചു.
ഈ പ്രസ്താവനയെ സാധൂകരിക്കുന്ന എന്തെങ്കിലും തെളിവ് അദ്ദേഹത്തിന്റെ കൈവശമുണ്ടോയെന്നറിയില്ല. മറ്റുള്ളവര്‍ അധികാരമുപയോഗിച്ച് എങ്ങനെയാണ് അഴിമതി നടത്തിയത് അതു തന്നെയാണ് നന്തിയും ചെയ്യുന്നത്. ചിന്താശക്തിയെ ദുരുപയോഗം ചെയ്യുകയാണ്-ദളിത് എഴുത്തുകാരനായ ചന്ദ്രശേഖര്‍ പ്രസാദ് പറഞ്ഞു. എന്തായാലും സംഗതി നിയമപ്രശ്‌നമായി മാറിയിട്ടുണ്ട്. ജയ്പൂര്‍ പോലിസ് കമ്മീഷണര്‍ സംഘാടകരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications