കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുവിന് പത്മശ്രീ, ജാനകിക്ക് പത്മഭൂഷണ്‍

Google Oneindia Malayalam News

Madhu-Janaki
ദില്ലി: വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 108 പേര്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മധു പത്മശ്രീ പുരസ്‌കാരത്തിനും ഗായിക എസ് ജാനകി, ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ എ ശിവതാണുപിള്ള എന്നിവര്‍ പത്മഭൂഷണും അര്‍ഹരായി. പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ഇത്തവണയും ആര്‍ക്കും നല്‍കുന്നില്ല.

പത്മവിഭൂഷണ്‍: രഘുനാഥ് മഹാപാത്ര, എസ് ഹൈദര്‍ റാസ, പ്രൊഫ. യശ്പാര്‍, പ്രൊഫ. ആര്‍ നരംസിംഹ.

പത്മഭൂഷന്‍: ഡോ രാമനായിഡു, എസ് ജാനകി, ഡോ കനക് റലെ, ഷര്‍മിള ടാഗോര്‍, ഡോ സരോജ വൈദ്യനാഥന്‍, അബ്ദുള്‍റഷീദ് ഖാന്‍, രാജേഷ് ഖന്ന, ജസ്പാല്‍ സിങ് ബട്ടി, ശിവാജി റാവു ഗിരിധര്‍ പാട്ടീല്‍, ഡോ ശിവതാണു പിള്ള, ഡോ വിജയ്കുമാര്‍ സാരസ്വത്, ഡോ അശോക് സെന്‍, ഡോ ബിഎന്‍ സുരേഷ്, പ്രൊഫ. സത്യ എന്‍ അട്ടുരി, പ്രൊഫ. ജോഗേഷ് ചന്ദ്രപാട്ടി, രാമമൂര്‍ത്തി ത്യാഗരാജന്‍, ആദി ബുര്‍ജര്‍ ഗോദ്‌റേജ്, ഡോ. നന്ദികിഷോര്‍, രാഹുല്‍ ദ്രാവിഡ്, പ്രൊഫ. ഗായത്രി ചക്രവര്‍ത്തി, ഹേമേന്ദ്ര സിങ് പന്‍വാര്‍.

80 പേര്‍ക്കാണ് പത്മശ്രീ ലഭിച്ചത്. ചലച്ചിത്ര താരങ്ങളായ ശ്രീദേവിയും നാനാ പടേക്കറും സംവിധായകന്‍ രമേഷ് സിപ്പിയും ലിസ്റ്റിലുണ്ട്.

English summary
Noted singer S. Janaki has been awarded Padma Bhushan, one of nation's most prestigious civilian honours. Meanwhile veteran Malayalam actor Madhu has won the Padma Shri Award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X