കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാനകി പത്മഭൂഷണ്‍ നിരസിച്ചു

Google Oneindia Malayalam News

S Janaki
ചെന്നൈ: പത്മ അവാര്‍ഡിന്റെ കാര്യത്തില്‍ ദക്ഷിണേന്ത്യയോട് കാണിച്ച് അവഗണനയില്‍ പ്രതിഷേധിച്ച് ഗായിക എസ് ജാനകി പത്മവിഭൂഷണ്‍ പുരസ്‌കാരം നിരസിച്ചു.

ലിസ്റ്റിലെ 90 ശതമാനം പേരും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്. ഇത് തീര്‍ച്ചയായും നിരാശപ്പെടുത്തുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അവാര്‍ഡ് സ്വീകരിക്കില്ല-വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനു നല്‍കിയ അഭിമുഖത്തില്‍ 74കാരിയായ ഗായിക വ്യക്തമാക്കി.

1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് ജാനകി പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നത്. അഞ്ചു ദശകത്തോളം നീണ്ട കരിയറിനിടെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദികളിലുമായി 15000ഓളം പാട്ടുകള്‍ പാടിയിട്ടുണ്ട്. നാല് ദേശീയ അവാര്‍ഡുകളും തമിഴ്‌നാട് സര്‍ക്കാറിന്റെ കലാമാമനി പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.

പത്മപുരസ്‌കാരങ്ങള്‍ക്ക് കേരളം മാത്രം 42 പേരുടെ ലിസ്റ്റ് നല്‍കിയിരുന്നു. ഇതില്‍ മധുവിനെ മാത്രമാണ് പരിഗണിച്ചത്. അതേ സമയം കേന്ദ്രം നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കാര്യമായി പരിഗണിക്കാത്തതിനു കാരണമെന്ന് ആരോപണമുണ്ട്.

English summary
Singer S Janaki refuses to accept Padma Bhushan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X