പുന്നമടയില്‍ ഹൗസ്‌ബോട്ട് മുങ്ങി, നാലുമരണം

സുഹാസിനി(37), സുസ്മിത(30), രോഹിണി(38), ഇലക്ട്ര(മൂന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പെട്ടത്.
ബോട്ട് മറിയുമ്പോള്‍ 61ഓളം പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സഞ്ചരിക്കേണ്ട ഹൗസ് ബോട്ടിലേക്കുള്ള യാത്രക്കിടെ അമിതഭാരം മൂലം ബോട്ട് മറിയുകയായിരുന്നു. ആതിര എന്ന കൊച്ചു ബോട്ടിന് താങ്ങാവുന്നതില്‍ അധികം ആളെ കയറ്റിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications