കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുന്നമടയില്‍ ഹൗസ്‌ബോട്ട് മുങ്ങി, നാലുമരണം

Google Oneindia Malayalam News

Alappuzha
ആലപ്പുഴ: പുന്നമട കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി നാലുമരണം. തമിഴ്‌നാട് സ്വദേശികളായ മൂന്നു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരമാണ്. വള്ളംകളി ഫിനിഷിങ് പോയിന്റിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

സുഹാസിനി(37), സുസ്മിത(30), രോഹിണി(38), ഇലക്ട്ര(മൂന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പെട്ടത്.

ബോട്ട് മറിയുമ്പോള്‍ 61ഓളം പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സഞ്ചരിക്കേണ്ട ഹൗസ് ബോട്ടിലേക്കുള്ള യാത്രക്കിടെ അമിതഭാരം മൂലം ബോട്ട് മറിയുകയായിരുന്നു. ആതിര എന്ന കൊച്ചു ബോട്ടിന് താങ്ങാവുന്നതില്‍ അധികം ആളെ കയറ്റിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

English summary
Four tourists from Tamil Nadu drowned as the houseboat they were cruising tilted and capsized at Punnamada lake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X