Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ബണ്ടിചോറിനെ കിട്ടി

Bunty Chor
ബാംഗ്ലൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിങിനെ പുനെയില്‍ വെച്ച് മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ബാംഗ്ലൂര്‍ പോലിസിന്റെ കസ്റ്റഡിയിലുണ്ടെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.

കേരളത്തില്‍ ബണ്ടിയ്‌ക്കെതിരേ കേസുള്ള സാഹചര്യത്തില്‍ ഈ ഹൈടെക് മോഷ്ടാവിനെ കേരളത്തിന് കൈമാറും. ശനിയാഴ്ചതന്നെ കേരള പോലിസ് സംഘം പുനെ സമര്‍ത്ഥ് സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിസി 151 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിഐ പ്രതാപന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഹൈടെക് കുറ്റവാളിയുമായി ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും.

പൂനെയിലെ സായ് എക്‌സിക്യുട്ടീവ് ഹോട്ടലില്‍ വെച്ചായിരുന്നു അറസ്റ്റ്. തിരുവനന്തപുരം പട്ടം മരപ്പാലത്തുള്ള വിദേശമലയാളിയുടെ വീട്ടില്‍ നിന്നും ആഡംബര കാറടക്കം 30 ലക്ഷത്തോളം രൂപയുടെ മോഷണമാണ് ബണ്ടി ചോര്‍ നടത്തിയത്.

എല്ലായിടത്തും മലയാളികള്‍ തന്നെയാണ് ബണ്ടിയ്ക്ക് പാരയായത്. കേരളത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൃഷ്ണഗിരിയില്‍ വെച്ച് ചില മലയാളികളാണ് കള്ളനെ കുറിച്ചുള്ള വിവരം കേരളപോലിസിനു കൈമാറിയത്. തുടര്‍ന്ന് കേരളപോലിസ് കര്‍ണാടക പോലിസിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ പോലിസുമായി ഏറ്റുമുട്ടി ബണ്ടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച കാര്‍ പോലിസ് കണ്ടെത്തിയിരുന്നു. കര്‍ണാടകയില്‍ കേസില്ലാത്ത സാഹചര്യത്തില്‍ ഇയാളെ വിട്ടയച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

ഇതോടെ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. പുനെയിലെ ഹോട്ടലില്‍ ഇയാളെ തിരിച്ചറിഞ്ഞതും മലയാളികള്‍ തന്നെയാണ്. സംശയത്തിന്റെ പുറത്താണ് മഹാരാഷ്ട്ര പോലിസ് ഇയാളെ തടഞ്ഞുവെച്ചത്. ബണ്ടി ചോറാണെന്ന് ഉറപ്പാക്കിയതോടെ കേരള പോലിസുമായി ബന്ധപ്പെട്ടു. കാരണംഈ ബിഗ് ബോസ് താരത്തിനെതിരേ മഹാരാഷ്ട്രയിലും കേസൊന്നും നിലവിലില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+