കോണ്‍സ്റ്റബിള്‍ എസ്‌ഐയെ വെടിവെച്ചുകൊന്നു
ബാംഗ്ലൂര്‍: ഞായറാഴ്ച അവധികൊടുക്കാത്തതില്‍ കുപിതനായ കോണ്‍സ്റ്റബിള്‍ എസ്‌ഐയെ വെടിവെച്ച് കൊന്നു. കര്‍ണാടകയിലെ രജനകുണ്ടിലാണ് സംഭവം. എസ്‌ഐ വിജയകുമാര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു.
ആനന്ദ് എന്നു പേരുള്ള കോണ്‍സ്റ്റബിള്‍ മൂന്ന് റൗണ്ടാണ് വെടിവെച്ചത്. എസ്‌ഐയോട് ഞായറാഴ്ച മുതല്‍ കുറച്ച് ദിവസത്തേക്ക് അവധി ചോദിച്ചപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നല്‍കാനാവില്ലെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്റ്റേഷനില്‍ വേണ്ടത്ര ജീവനക്കാരില്ലായെന്നും ഉത്സവകാലമാണെന്നുമാണ് എസ്‌ഐ മറുപടി നല്‍കിയത്.
ആനന്ദ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സ്റ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട്. തലഖട്ടപുര സ്റ്റേഷനില്‍ നിന്നും സ്ഥലം മാറിയാണ് വിജയകുമാര്‍ എത്തിയത്. മറ്റുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും വെടിവെപ്പ് കഴിഞ്ഞിരുന്നു. എസ്‌ഐയെ എല്ലാവരും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications