എസ് എഫ് ഐ v/s ഡി എസ് എഫ്
ന്യൂഡല്‍ഹി: സി പി എമ്മില്‍ നിന്നും എസ് എഫ് ഐയില്‍ നിന്നും പിരിഞ്ഞ ജവഹര്‍ ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ വിദ്യാര്‍തഥികള്‍ പുതിയ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. പുരോഗമന പരമായ കാര്യങ്ങള്‍ക്ക് ബദലാവുക എന്ന ലക്ഷ്യത്തോടുകൂടി ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷന്‍ എന്ന പുതിയ സംഘടനയ്ക്കാണ് രൂപം നല്‍കിയത്.
പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് സി പി എം പിന്തുണച്ചതിന് കഴിഞ്ഞ ജൂലൈ മുതല്‍ മാതൃസംഘടനയുമായി എസ് എഫ് ഐ ജെ എന്‍ യു തെറ്റിയിരുന്നു. തുടര്‍ന്ന് വന്ന ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ-ജെ എന്‍ യു എന്ന പേരില്‍ ഇവര്‍ മത്സരിച്ചു. ലെനിന്‍ കുമാര്‍ എന്ന സംഘടനാ സ്ഥാനാര്‍ത്ഥി ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ രണ്ടു ദിവസമായി എസ് എഫ് ഐ-ജെ എന്‍ യു നടത്തിയ ചര്‍ച്ചയിലാണ് പുതിയ സംഘടന രൂപീകരിക്കാമെന്ന തീരുമാനം കൈകൊണ്ടത്. ജെ എന്‍ യു, ഡല്‍ഹി സര്‍വ്വകലാശാല, അംബേദ്കര്‍ സര്‍വ്വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യോഗത്തിലാണ് ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷന്‍ അഥവാ ഡി എസ് എഫ് എന്ന പേര് സ്വീകരിച്ചത്.
ഡി എസ് എഫിന്റെ പ്രസിണ്ടഡായി അനഘ ഇംഗോളെയും ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിണ്ടഡ് ലെനിന്‍ കുമാറെ കണ്‍വീനറായും തിരഞ്ഞെടുത്തു.












Click it and Unblock the Notifications