സി പിഎമ്മിന്റെ നട്ടെല്ല് ഒടിഞ്ഞു

തൃണമൂല്‍ കോണ്‍ഗ്രസ്സിലെ എംഎല്‍എ ജ്യോതിപ്രിയ മാലിക് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോടുള്ള പക്ഷം ചേരലാണ് സുഗത് റോയ് നടത്തിയത്. എന്നാല്‍ റോയ് നട്ടെല്ലൊടിഞ്ഞ മനുഷ്യനായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ താരതമ്യം ചെയ്തത്. മനുഷ്യന്റെ നട്ടെല്ലിന് ക്ഷതം പറ്റിയാല്‍ പ്ലാസ്റ്ററിട്ട് ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ബെഡ്‌റെസ്റ്റ് എടിക്കേണ്ടിവരം അതു പോലെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. പക്ഷേ നട്ടെല്ല് ഒടിഞ്ഞുപോയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചു വരാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കമ്മ്യൂണിസ്റ്റുകാര്‍ മതവിശ്വാസമില്ലാത്തവരാണെന്ന് തനിക്കറിയാമെന്നും ആര്‍ക്കെങ്കിലും ദൈവവിശ്വാസമുണ്ടെങ്കില്‍ അവര്‍ ഇത് വിശ്വസിച്ചോളും എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി റാലിയില്‍ വച്ചാണ് റോയ് തന്റെ വിവാദ പ്രസ്താവന നടത്തിയത്. രാഷ്ട്രിയ നേതാക്കളും സമൂഹത്തിന്റെ വിവിധ രംഗത്തുള്ളവരും ഇതിന് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
മറ്റുള്ള രാഷ്ട്രിയ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവനും വിദ്യാസമ്പന്നനായ വ്യക്തിയില്‍ നിന്ന് ഇത്തരത്തിലുള്ളൊരു പരമാര്‍ശം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. മറ്റുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കളില്‍ നിന്നും വ്യത്യസ്തമായ കഴിവുള്ള ഇദ്ദേഹത്തിന് ഇതെങ്ങനെ പറയാന്‍ സാധിച്ചു എന്നുള്ളത് ആശ്ചര്യമുളവാക്കുന്നതാണെന്നും കോണ്‍ഗ്രസ്സ് നേതാവ് അരുണവ ഗോഷ് പറഞ്ഞു.












Click it and Unblock the Notifications