13 എംഎല്‍എമാരെ അയോഗ്യരാക്കണം: ബിജെപി
ബാംഗ്ലൂര്‍: മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിസന്നദ്ധത അറിയിച്ച 13 വിമത എംഎല്‍എമാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. . ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ പാര്‍ട്ടി നേതാവ് സ്പീക്കര്‍ കെജി ബൊപ്പയ്യയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തുന്ന ഇവരുടെ രാജി സ്വീകരിക്കരുതെന്നാണ് ബിജെപിയുടെ ആവശ്യം.
ജനുവരി 23ന് രാജിക്കത്ത് നല്‍കാന്‍ എംഎല്‍എമാര്‍ തീരുമാനിച്ചിരുന്നു. പക്ഷേ, ഈ ദിവസം സ്പീക്കര്‍ ഓഫിസിലില്ലാത്തതിനെ തുടര്‍ന്ന് രാജിവിവരം ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ അറിയിച്ച് മടങ്ങുകയായിരുന്നു. ജഗദീഷ് ഷെട്ടാര്‍ സര്‍ക്കാറിന് യാതൊരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബാംഗ്ലൂരിലെത്തി ഷെട്ടാറുമായി ചര്‍ച്ച നടത്തിയ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങും സംസ്ഥാനത്ത് യാതൊരു വിധ പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിമതര്‍ക്കെതിരേ സ്പീക്കര്‍ അച്ചടക്ക നടപടിയെടുത്താന്‍ ഷെട്ടാര്‍ സര്‍ക്കാറിനെ ബജറ്റിനു മുമ്പ് വീഴ്ത്തുമെന്ന കര്‍ണാടക ജനതാപാര്‍ട്ടി നേതാവ് യെഡിയൂരപ്പയുടെ വെല്ലുവിളി പാഴ്‌വാക്കാകും.












Click it and Unblock the Notifications