കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയായി മോഡി വേണം: യശ്വന്ത് സിന്‍ഹ

Google Oneindia Malayalam News

Yashwant Sinha
അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയായിരിക്കണം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗം മോഡിയെ ഉയര്‍ത്തികാട്ടണമെന്ന അഭിപ്രായമുള്ളവരാണ്. ഇത്തരത്തിലുള്ള ഒരു നീക്കമുണ്ടായാല്‍ അത് എന്‍ഡിഎയ്ക്കും അനുഗ്രഹമാകും-ഗുജറാത്ത് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന ബിജെപിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് മുന്‍ ധനകാര്യമന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹ.

മതനിരപേക്ഷ സ്വഭാവമുള്ള ഒരു നേതാവിനെ വേണം പ്രധാനമന്ത്രിയായി ഉയര്‍ത്തികാട്ടാനെന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുനൈറ്റഡ് നേതാവുമായ നിതിഷ് കുമാറിന്റെ പ്രസ്താവനയെ കുറിച്ചും സിന്‍ഹ നിലപാട് വ്യക്തമാക്കി.

പാര്‍ട്ടിയിലെ നേതാക്കളെ മതേതരവാദികളും മതവാദികളെന്നും വേര്‍തിരിക്കാനാവില്ല. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയാണ് ആദ്യം വേണ്ടത്. ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ ബിജെപിയുടെ തീരുമാനത്തിന് അംഗീകരിക്കുകയാണ് മുന്നണി മര്യാദ. ഇക്കാര്യത്തില്‍ ജനതാദള്‍ വളരെ ബുദ്ധിപൂര്‍വമായ തീരുമാനം എടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
BJP leader Yashwant Sinha openly came out in support of Gujarat Chief Minister Narendra Modi as the party’s prime ministerial candidate in the next general elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X