പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ
പാലക്കാട്: പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്. ആര്‍.ടി.സി മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കുഴല്‍മന്ദം തേന്‍കുടിശ്ശി കോരങ്ങാട് എന്‍ മണി(61)ആണ് വീടിനു സമീപം തൂങ്ങിമരിച്ചത്. വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നിന് സഹോദരന്റെ ഭാര്യയാണ് മൃതദേഹം ആദ്യമായി കണ്ടത്.
18 വര്‍ഷം കെ.എസ്.ആര്‍.ടി.സി യില്‍ െ്രെഡവറായിരുന്നു. 2007ലാണ് ഇദ്ദേഹം സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ശേഷം മൂന്ന് വര്‍ഷത്തോളം കെ.എസ്.ആര്‍ ടി.സിയില്‍ എംപാനല്‍ ജീവനക്കാരനായും ജോലി ചെയ്തിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍ കൂടിയായ അനുജന്‍ സുബ്രമണ്യന്‍ പറഞ്ഞു.
പെന്‍ഷനായിരുന്നൂ കുടുംബത്തിന്റെ ഏക വരുമാനം. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രണ്ടുമാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ദിവസേനെയുള്ള കാര്യങ്ങള്‍ നടത്തുന്നതിനുപോലും ബുദ്ധിമുട്ടായിരുന്നു. നവംബറിലെ പെന്‍ഷന്‍ വാങ്ങി മടങ്ങുമ്പോള്‍ പോക്കടിച്ച് നഷ്ടപ്പെട്ടു. ഡിസംബറില്‍ സംസ്ഥാന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കിട്ടിയെങ്കിയും കെഎസ്ആര്‍ടിസിക്കാര്‍ക്ക് കിട്ടിയില്ല.
കെ.എസ്. ആര്‍.ടി.സി പ്രതിസന്ധിയെ തുടര്‍ന്ന് പെന്‍ഷന്‍ തുക വിതരണം നീണ്ട് പോയാല്‍ ജീവിക്കാന്‍ വഴിയില്ലെന്ന് കഴിഞ്ഞ രാത്രി ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. വരുമാനമില്ലാതെ രണ്ടുമാസമായതോടെ സാമ്പത്തിക പ്രതിസന്ധി താങ്ങാനാവാതെ ജീവനൊടുക്കുകയായിരുന്നു.












Click it and Unblock the Notifications