കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാരിന്റെ കൈസഹായം

ഇതോടൊപ്പം ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനും പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിനായി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദില്ലിയ്ക്ക് പോകും.
ദീര്‍ഘകാലത്തേക്ക് കെഎസ്ആര്‍ടിസിയുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയ മന്ത്രിസഭാ യോഗം പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ പകുതിയിലേറെ സര്‍വീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി വെട്ടിച്ചുരുക്കിയിരുന്നു. വന്‍ യാത്രാദുരിതമാണ് ഇത് മൂലം സംസ്ഥാനത്തൊട്ടാകെയുണ്ടായത്.












Click it and Unblock the Notifications