കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലിശനിരക്കുകള്‍ കുറയും

Google Oneindia Malayalam News

Subha Rao
ദില്ലി: അടിസ്ഥാന പലിശനിരക്കിലും കരുതല്‍ ധനാനുപാതത്തിലും കാല്‍ ശതമാനം കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന പണ-വായ്പാനയ അവലോകന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ബാങ്കുകള്‍ക്ക് പണം കടം നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് ഈടാക്കുന്ന റിപ്പോ നിരക്ക് നിലവിലുള്ള എട്ടു ശതമാനത്തില്‍ നിന്നും 7.75 ആയി കുറഞ്ഞു. ബാങ്കുകളില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്റെ അളവ് 4.25ല്‍ നിന്നും നാലായി കുറച്ചിട്ടുണ്ട്. പുതിയ തീരുമാനം മൂലം 18000 കോടി രൂപയുടെ പണലഭ്യതയുണ്ടാകുമെന്ന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു അറിയിച്ചു.

റിപ്പോ, സിആര്‍ആര്‍ നിരക്കുകളില്‍ കുറവ് വരുത്തിയത് ഭവനവായ്പാനിരക്കില്‍ കുറവ് വരുത്താനുള്ള സാധ്യതയുണ്ട്. രാഷ്ട്രീയ നേതൃത്വവും വാണിജ്യ ലോകവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വര്‍ധിച്ച ധനകമ്മിയും പണപ്പെരുപ്പവും പരിഗണിച്ച് നിരക്കുകളില്‍ കുറവ് വരുത്താന്‍ കേന്ദ്രബാങ്ക് തയ്യാറായിരുന്നില്ല. ഒമ്പത് മാസത്തിനുശേഷമുള്ള ആര്‍ബിഐ തീരുമാനം ഓഹരി വിപണിയെ ഉത്തേജിപ്പിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയിലെ സ്റ്റോക്കുകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്.

English summary
The Reserve Bank of India on Tuesday cut both repo rate and Cash Reserve Ratio (CRR). While the repo rate was cut by 25 bps to 7.75 per cent, the CRR was also slashed by 25 bps to 4 per cent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X