റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കും

നിലവില്‍ റിപ്പോ നിരക്ക് എട്ടുശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴു ശതമാനവും സിആര്‍ആര്‍(കരുതല്‍ ധനാനുപാതം) 4.25 ശതമാനവുമാണ്. ഒമ്പത് മാസത്തിനുശേഷം ആദ്യമായാണ് നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് റിസര്‍വ് ബാങ്ക് ചിന്തിക്കുന്നത്. പണപ്പെരുപ്പ നിരക്ക് താഴ്ന്ന നിലയില്‍ നില്‍ക്കുന്നതും ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ചുരുങ്ങിയത് അരശതമാനമെങ്കിലും കുറയ്ക്കണമെന്നാണ് വാണിജ്യലോകം ആവശ്യപ്പെടുന്നത്. പക്ഷേ, വര്‍ധിച്ച ധനകമ്മി പരിഗണിച്ച് റിപ്പോ നിരക്കുകള്‍ കാല്‍ശതമാനം കുറയ്ക്കാനാണ് സാധ്യത. ഇപ്പോഴത്തെ സാഹചര്യത്തില്‍ കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്താനിടയില്ല.
ബാങ്കുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന നിരക്കാണ് റിപ്പോ. ബാങ്കുകളില്‍ സര്‍പ്ലസായി വരുന്ന പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ. ബാങ്കുകളിലെ നിക്ഷേപത്തിന്റെ ഒരു നിശ്ചിതശതമാനം കരുതല്‍ ധനമായി സൂക്ഷിക്കേണ്ടതുണ്ട്. ഇതിനെയാണ് സിആര്‍ആര്‍ എന്നു പറയുന്നത്.












Click it and Unblock the Notifications