കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കും

Google Oneindia Malayalam News

Reserve Bank
മുംബൈ: അടിസ്ഥാന പലിശനിരക്കില്‍ റിസര്‍വ് ബാങ്ക് നേരിയ കുറവ് വരുത്താന്‍ സാധ്യത. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണിത്. വര്‍ധിച്ചുവരുന്ന ധനകമ്മി മൂലം കഴിഞ്ഞ കുറെ കാലമായി റിപ്പോ, റിവേഴ്‌സ് നിരക്കുകള്‍ കുറയ്ക്കുന്നതിന് കേന്ദ്രബാങ്ക് വിമുഖത കാണിച്ചിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ബാങ്കിന്റെ പണ-വായ്പാനയ അവലോക യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

നിലവില്‍ റിപ്പോ നിരക്ക് എട്ടുശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴു ശതമാനവും സിആര്‍ആര്‍(കരുതല്‍ ധനാനുപാതം) 4.25 ശതമാനവുമാണ്. ഒമ്പത് മാസത്തിനുശേഷം ആദ്യമായാണ് നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് റിസര്‍വ് ബാങ്ക് ചിന്തിക്കുന്നത്. പണപ്പെരുപ്പ നിരക്ക് താഴ്ന്ന നിലയില്‍ നില്‍ക്കുന്നതും ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

ചുരുങ്ങിയത് അരശതമാനമെങ്കിലും കുറയ്ക്കണമെന്നാണ് വാണിജ്യലോകം ആവശ്യപ്പെടുന്നത്. പക്ഷേ, വര്‍ധിച്ച ധനകമ്മി പരിഗണിച്ച് റിപ്പോ നിരക്കുകള്‍ കാല്‍ശതമാനം കുറയ്ക്കാനാണ് സാധ്യത. ഇപ്പോഴത്തെ സാഹചര്യത്തില്‍ കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്താനിടയില്ല.

ബാങ്കുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന നിരക്കാണ് റിപ്പോ. ബാങ്കുകളില്‍ സര്‍പ്ലസായി വരുന്ന പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ. ബാങ്കുകളിലെ നിക്ഷേപത്തിന്റെ ഒരു നിശ്ചിതശതമാനം കരുതല്‍ ധനമായി സൂക്ഷിക്കേണ്ടതുണ്ട്. ഇതിനെയാണ് സിആര്‍ആര്‍ എന്നു പറയുന്നത്.

English summary
The Reserve Bank of India is widely expected make a modest cut in interest rates later on Tuesday to support an economy set for its slowest growth in a decade, with a deeper cut unlikely due worries over the fiscal and external deficits and inflation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X