മകളുടെ മൂക്കും ചുണ്ടും കടിച്ചെടുത്തു

വ്യാഴാഴ്ച രാത്രിയാണു സംഭവം. ഭാര്യ സന്തോഷുമായി കലഹിച്ച ബഹാദൂര്‍ ആദ്യം മൂന്നു വയസുള്ള മൂത്തമകള്‍ ഭന്‍വാരിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇളയമകള്‍ രാധയുടെ മേല്‍ച്ചുണ്ടും മൂക്കും കവിളിന്റെ ഒരു ഭാഗവും കടിച്ചെടുക്കുകയായിരുന്നു. കുട്ടികളുടെയും സന്തോഷിന്റെയും കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് ബഹാദൂറിനെ പിടിച്ചുമാറ്റിയത്.
ഉടന്‍ തന്നെ കുട്ടിയെ ബിക്കാനീര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അവരും അടിയന്തരശസ്ത്രക്രിയയ്ക്ക് തയാറായില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കുട്ടിയ്ക്ക് സാധാരണ ജീവിതം സാധ്യകമാണമെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയെ ദില്ലിയിലെ എയിംസില്‍ എത്തിച്ച് ചികിത്സ നടത്താന്‍ സഹായിക്കാമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
ബഹാദൂര്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.












Click it and Unblock the Notifications