മോഡിയെ അംഗീകരിക്കാനാവില്ലെന്ന് ജനതാദള്‍

തിരഞ്ഞെടുപ്പ് സഖ്യമെന്നത് കൂട്ടികളിയല്ലെന്ന് ബിജെപി നേതാവ് ഓര്‍മ്മിക്കണം. ജനതാദള്‍ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതിഷ് കുമാര്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാതിരഞ്ഞെടുപ്പില്‍ മോഡിക്കൊപ്പം വേദി പങ്കിടാന്‍ പോലും മുന്‍ റെയില്‍വേ മന്ത്രി തയ്യാറായിരുന്നില്ല.
ബിഹാറിനെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. പാര്‍ട്ടിക്ക് നിര്‍ണായ സ്വാധീനമുള്ള സംസ്ഥാനത്ത് തിരിച്ചടിയുണ്ടാകാന്‍ ഇത് കാരണമാകുമെന്ന ആശങ്കയും സജീവമാണ്.
നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുകയാണെങ്കില്‍ സഖ്യം വിടുന്നതിനെ സംബന്ധിച്ചു പോലും ആലോചിക്കണമെന്ന നിലപാടാണ് ജനതാദളിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കുമുള്ളത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ മുന്‍ അധ്യക്ഷന്മാരായ നിതിന്‍ ഗഡ്കരിയും വെങ്കയ്യ നായിഡുവും ഉള്ളുകൊണ്ട് എതിര്‍ക്കുന്നുണ്ട്.
ദേശീയ തലത്തില്‍ തന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുമോയെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് സിന്‍ഹ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. മോഡിയെ മുന്‍നിരത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഗുണകരമായിരിക്കുമെന്നും മുന്‍ധനകാര്യമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications